HomeHealth Newsകൊറോണ ഒരിക്കൽ ഭേദമായവർ വീണ്ടും രോഗബാധിതരായാൽ രോഗം പകരുമോ? കൊറിയൻ ഗവേഷകർ പറയുന്നതിങ്ങനെ !

കൊറോണ ഒരിക്കൽ ഭേദമായവർ വീണ്ടും രോഗബാധിതരായാൽ രോഗം പകരുമോ? കൊറിയൻ ഗവേഷകർ പറയുന്നതിങ്ങനെ !

കോവിഡ് രോഗംബാധിച്ച് ഒരിക്കൽ ഭേദമായവർക്ക് പിന്നെയും രോഗം കണ്ടെത്തിയ കേസുകൾ ലോകത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കൊവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവരുടെ ഫലം വീണ്ടും പോസറ്റീവ് ആകുന്നതിലൂടെ രോഗം പകരില്ലെന്ന് കൊറിയൻ ഗവേഷകരുടെ കണ്ടെത്തല്‍. ഇവരുടെ ശരീരത്തിലുണ്ടാവുന്ന ആന്റിബോഡികള്‍ ആണ് ഇതിനു കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. അവരില്‍ നിന്ന് ശേഖരിച്ച വൈറസ് സാമ്പിളുകള്‍ നിര്‍ജീവമായതോ മറ്റുള്ളവരില്‍ രോഗം പകര്‍ത്താന്‍ ശേഷിയില്ലാത്തവയോ ആണെന്ന് ഗവേഷകർ പറയുന്നു.

കൊറിയന്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ 285 കൊവിഡ് -19 രോഗികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments