HomeNewsLatest Newsബാംഗ്ലൂരിൽ ആകാശത്തുനിന്നും കേട്ട അജ്ഞാത ശബ്ദത്തിന്റെ രഹസ്യം കണ്ടെത്തി !

ബാംഗ്ലൂരിൽ ആകാശത്തുനിന്നും കേട്ട അജ്ഞാത ശബ്ദത്തിന്റെ രഹസ്യം കണ്ടെത്തി !

ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ബാംഗ്ലൂരിലെ വിവിധഭാഗങ്ങളിൽ ഉള്ളവർ ആ അജ്ഞാത ശബ്ദം കേട്ടത്. എവിടെ നിന്നാണ് എന്ന് തിരിച്ചറിയാനാവാത്ത ആ ശബ്ദം കേട്ട ഞെട്ടലിലാണ് ബാംഗ്ലൂർ നിവാസികൾ. ബെംഗളൂരു വിമാനത്താവളം മുതൽ 54 കിലോ മീറ്റർ അകലെയുള്ള ഇലക്ട്രോണിക് സിറ്റി വരെ ശബ്ദം കേട്ടുവെന്നാണ് റിപ്പോർട്ടുകൾ. കിഴക്കൻ ബെംഗളൂരുവിലെ കല്യാൺ നഗറിലും സെൻട്രൽ ബെംഗളൂരുവിലെ എം.ജി.റോഡിലും സമീപ പ്രദേശങ്ങളായ മറാത്തഹള്ളി,വൈറ്റ്ഫീൽഡ്,സർജപുർ,ഹെബ്ബഗോഡി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ഈ അജ്ഞാത ശബ്ദം കേട്ടു. എന്നാൽ ഉറവിടം മാത്രം ഏതെന്ന് വ്യക്തമായില്ല.

ഭൂകമ്പത്തിന്റെ ഭാഗമായി ഉണ്ടായതല്ലെന്നു മാത്രമാണ് കർണാടക നാച്ചുറൽ ഡിസാസ്റ്റർ മോണിട്ടറിങ് സെന്റർ(കെ.എസ്.എൻ.ഡി.എം.സി.) അറിയിച്ചിട്ടുള്ളത്. ഭൂകമ്പം ഒരു സ്ഥലത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. സെൻസർ പരിശോധിച്ചതിൽ നിന്നും ഇന്ന് ബാംഗ്ലൂരിൽ ഒരിടത്തും ഭൂകമ്പം ഉണ്ടായിട്ടില്ല എന്ന് വ്യക്തമായി. വിദഗ്ധർ പറയുന്നു.

നിരവധി ആളുകളാണ് ഇതിന്റെ ഉറവിടം അന്വേഷിച്ച് സോഷ്യൽമീഡിയയിൽ ചോദ്യവുമായി എത്തിയത്. യുദ്ധ വിമാനത്തിന്റെ ശബ്ദം ആണെന്നും ഏലിയൻ വരുന്ന ശബ്ദം എന്നും അങ്ങനെ പല അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പരസ്പരം പങ്കു വച്ചത്. എന്തായാലും ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. അജ്ഞാത ശബ്ദം ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർ സോണിക് വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യൻ വ്യോമസേനയുടെ വിമാനം പതിവ് പരീക്ഷണ പറക്കലിലാണെന്നും നഗരപരിധിക്ക് പുറത്ത് അനുവദിച്ച വ്യോമാതിർത്തിയിൽ പറക്കുകയാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ബെംഗളൂരു ഡിവിഷൻ ട്വീറ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments