HomeHealth Newsമധുരപ്രിയരേ നിങ്ങൾക്കിതാ പണി വരുന്നു; പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ:

മധുരപ്രിയരേ നിങ്ങൾക്കിതാ പണി വരുന്നു; പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ:

 

പഞ്ചസാരയെ നമ്മള്‍ വെളുത്ത വിഷം എന്നു വിളിക്കുന്നത് വെറുതെയല്ല. നമ്മളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒന്നാണ് പഞ്ചസാര. എന്നാല്‍ പഞ്ചസാര നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. പഞ്ചസാര നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം,

1, പേശികളെ ബാധിക്കും

പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്ഫേറ്റിന്റെ അളവ് കൂടാനും അതുവഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും.

2, കോശങ്ങളുടെ പ്രായമേറും

പഞ്ചസാര അമിതമായാല്‍, തലച്ചോറിലെ ഉള്‍പ്പടെ കോശങ്ങളുടെ പ്രായമേറാനും അത് വേഗം നശിക്കാനും കാരണമാകും.

3, പ്രതിരോധശേഷിയെ തളര്‍ത്തും.

നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കുന്ന എന്‍ഡോര്‍ഫിന്റെ അളവ് കൂടാന്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും.

4, ക്യാന്‍സറിന് കാരണമാകും

ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഘടകങ്ങളുടെ രൂപീകരണത്തിന് പഞ്ചസാരയുടെ ഉപയോഗം കാരണമാകും. പ്രധാനമായും കുടലിലെ ക്യാന്‍സറിനാണ് പഞ്ചസാരയുടെ അനിയന്ത്രിതമായ ഉപയോഗം വഴിവെക്കുന്നത്.

5, ശരീരകലകളെ ബാധിക്കും

സ്ഥിരമായുള്ള പഞ്ചസാരയുടെ അമിത ഉപയോഗം ശരീര കലകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments