കസബയില്‍ സംഭവിച്ച ആ പുരുഷവിരുദ്ധത ആരും കണ്ടില്ലല്ലോ; വെളിപ്പെടുത്തലുമായി നിധിൻ രഞ്ജി പണിക്കർ

മമ്മൂട്ടി ചിത്രമായ കസബ സൃഷ്ടിച്ച പ്രശ്നം ചില്ലറയല്ല. ഒരു ഡയലോഗിന്റെ പേരിലായിരുന്നു വിവാദങ്ങള്‍ ഉയര്‍ന്നത്. ഇന്നും വിവാദങ്ങള്‍ വിട്ടൊഴിഞ്ഞു പോയിട്ടില്ല. ചിത്രത്തിലെ സ്ത്രീവിരുദ്ധ രംഗങ്ങളേയും ഡയലോഗുകളേയും വിമര്‍ശിച്ച നടി പാര്‍വതിയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം ഇന്നും തുടരുകയാണ്. അത് താരത്തിന്റെ സിനിമകളെ വളരെ നെഗറ്റീവായി ബാധിക്കുന്നുമുണ്ട്. മാതൃഭൂമി ഡോട്കോമിന് നല്‍കിയ അഭിമുഖത്തിലാണ് നിഥിന്‍ കസബ വിവാദത്തിനെ കുറിച്ചു സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ കുറിച്ചും സംസാരിച്ചത്.

ഒരു ചിത്രം പിറക്കുമ്ബോള്‍ ആദ്യം മുതല്‍ അവസാനം വരെയുള്ള എല്ലാകാര്യങ്ങളെ കുറിച്ചും കൃത്യമായ ധാരണ അതിന്റെ സംവിധായകനും തിരക്കഥകൃത്തിനുമുണ്ടാകും. ഇവടെ കസബയുടെ ഡയലോഗുകളെ പറ്റി വിവാദങ്ങള്‍ ഉയരുമ്ബോള്‍ സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്ത നിഥിന്‍ രഞ്ജി പണിക്കര്‍ക്ക് വിഷയത്തില്‍ കൃത്യമായ നിലപാടുകള്‍ ഉണ്ട്. തന്റെ സിനിമ ഒരു സ്ത്രീ വിരുദ്ധതയും ചര്‍ച്ചചെയ്തിട്ടില്ലെന്നുള്ള ഉറച്ച നിലപാടിലാണ്.