HomeUncategorizedവണ്ണം വയ്ക്കുന്നില്ല എന്ന മനോദു:ഖ൦ ഇനിയുംവേണ്ട, ഇതൊന്നു പരീക്ഷിക്കു

വണ്ണം വയ്ക്കുന്നില്ല എന്ന മനോദു:ഖ൦ ഇനിയുംവേണ്ട, ഇതൊന്നു പരീക്ഷിക്കു

ഇന്ന് വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ആളുകള്‍ പട്ടിണികിടക്കുന്നതും,  സര്‍ജറി നടത്തുന്നതും, വ്യായാമം ചെയ്യുന്നതും എല്ലാം. ഇത് ഒരു കൂട്ടരുടെ കഥ. എന്നാല്‍ മറു ഭാഗത്ത്  എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന മനോദു:ഖമാണ് ഈ കൂട്ടരുടെ ഉറക്കം കെടുത്തുന്നത്. മെലിഞ്ഞ് കോലുപോലെ ഇരിക്കുന്നത് അത്ര നല്ലതാണോ എന്ന് ചോദിച്ചാല്‍ അല്‍പ്പം വണ്ണം ആവശ്യമാണ് എന്ന് ഭംഗിവാക്കില്‍ അഭിപ്രായം ആവും മിക്ക ആളുകളും പറയുക.

മാര്‍ക്കറ്റില്‍ കിട്ടുന്ന ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, മരുന്നുകള്‍, ലേഹ്യങ്ങള്‍വാങ്ങി കഴിക്കുന്നു ഇതുവഴി അമിതവണ്ണവും മറ്റുമാവും ഫലം. വണ്ണം കുറക്കുന്നതിനേക്കാള്‍ അല്‍പ്പം ശ്രമകരമാണ് വണ്ണം വെയ്ക്കുന്നത്.  അല്‍പ്പം ചിട്ടയുള്ള ജീവിതം ശീലിച്ചാല്‍ ആവശ്യത്തിന് വണ്ണവും ശരീര പുഷ്ടിയും നേടാം. അതിനുള്ള ചില ആയൂര്‍വേദ പ്രതിവിധികള്‍ ഏതെന്ന് നോക്കാം.

പ്രഭാത ഭക്ഷണം തീര്‍ച്ചയായും  ഒരു ശീലമാക്കണം ഒരു ദിവസത്തെ ഊര്‍ജ്ജം മുഴുവന്‍ ലഭിക്കുന്നത് പ്രാതലിലൂടെയാണ്.

ഉലുവ ഒരു പിടിയെടുത്ത് ദിവസവും രാത്രി ശുദ്ധവെള്ളത്തില്‍ ഇട്ട് വയ്്ക്കുക
പിറ്റേദിവസം അത് എടുത്ത് ഞെരിടിപ്പിഴിഞ്ഞ് ആ വെള്ളം  കുടിക്കുക  ഇങ്ങനെ ഒരു മാസക്കാലം കൂടിക്കുന്നത് ശരീരം വണ്ണം വെയ്ക്കാന്‍ സഹായിക്കും.

ശരീരം പുഷ്ടിപ്പെടുവാന്‍ ബ്രഹ്മി നെയ്യില്‍ വറുത്ത് പാലു കൂട്ടി പതിവായി സേവിക്കുക.

ശരീരം പുഷ്ടിപ്പെടാന്‍ തുല്യഅളവില്‍ അമുക്കുരുവും ഉണക്ക മുന്തിരിയും  നന്നായി ചതയ്ക്കുക. ഇതില്‍ നിന്നും  രണ്ടു സ്പൂണ്‍ വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് പതിവായി രാത്രി ഭക്ഷണത്തിനുശേഷം കുടിക്കുക.

പത്തുഗ്രാം അമുക്കുരം വെയിലത്തുവെച്ച് നന്നായി ഉണക്കിപ്പൊടിച്ചെടുക്കുക. ഓരോ ടീസ്പൂണ്‍ വീതമെടുത്ത്് ഒരു ടീസ് പൂണ്‍ വെണ്ണയില്‍ കുഴച്ച് കഴിക്കുക. പുറമേ നാഴി കാച്ചിയപാലും  കഴിക്കുക.

ബദാം പരിപ്പ് പൊടിച്ചിട്ടു പാല്‍ കാച്ചി കഴിക്കുക.

ഇന്തുപ്പും വെണ്ണയും ചേര്‍ത്ത് രാത്രി ആഹാരം കഴിക്കുകയാണെങ്കില്‍ കുട്ടികള്‍ നന്നായി തടി വെയ്ക്കും

ആഹാരത്തിന് കൃത്യസമയം പാലിക്കണം

വിഷ്ണു ക്രാന്തി ചതച്ചിട്ടു പാല്‍ കാച്ചി കഴിക്കുന്നത് നല്ലതാണ്.

നിലക്കടല പച്ചയ്ക്ക് തോട് പൊളിച്ചു കഴിക്കുന്നത് വളരെ നല്ലതാണ്

ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ എന്നിവ ഉള്‍പ്പെടുത്തുന്നത് നിറയെ പച്ചക്കറിയും, ഇലകളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണം

ആഹാരത്തിനോടൊപ്പം മിതമായ വ്യായമവും മെലിഞ്ഞവര്‍ക്ക് ആവശ്യമാണ് .എന്നാല്‍ മാത്രമേ ദഹനം നടക്കുകയും  അമിതമായി ശരീരഭാരം കൂടാതെയും ഇരിക്കുകയുള്ളു.

തൈറോയ്ഡ്,ഡയബറ്റിക്ക് മുതലായവ  മൂലവും ശരീരം മെലിഞ്ഞ് പോകുന്നതിന് കാരണമാകുന്നു. അതിനാല്‍ രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും ചെക്കപ്പ് നടത്തുന്നത് നല്ലതാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments