HomeUncategorizedഈ ഉപകരണം നിങ്ങളുടെ കുട്ടിയുടെ കയ്യിൽ കണ്ടാൽ സൂക്ഷിക്കുക; കോട്ടയം പോലീസിന്റെ മുന്നറിയിപ്പ്

ഈ ഉപകരണം നിങ്ങളുടെ കുട്ടിയുടെ കയ്യിൽ കണ്ടാൽ സൂക്ഷിക്കുക; കോട്ടയം പോലീസിന്റെ മുന്നറിയിപ്പ്

മക്കൾ ലഹരികള്‍ക്ക് അടിമകളായതിനുശേഷമാണ് മാതാപിതാക്കള്‍ പോലും വിവരമറിയുന്നത്. ലഹരിവസ്തുക്കളെക്കുറിച്ചും അവ വിപണിയിലെത്തുന്ന രീതിയേക്കുറിച്ചും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അറിവില്ലാത്തതാണ് കുട്ടികളുടെ ഈ ശീലം കണ്ടുപിടിക്കപ്പെടാതെ പോവുന്നതിന് പ്രധാന കാരണം.
കഞ്ചാവു കുട്ടികളിലേയ്ക്ക് എത്തിക്കാനും അവരെ വലയിലാക്കാനും ഏജന്റുമാര്‍ സജീവമാകുന്നതായാണ് പോലീസ് പറയുന്നത്. ഇതോടെ ജാഗ്രത നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം പോലീസ്. കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടാണു പോലീസ് ബോധവത്ക്കരണം നടത്തിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്കു കണ്ടാല്‍ പെട്ടെന്നു മനസിലാകുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് ഇത്. കുഞ്ഞു പാത്രം പോലെ തോന്നിക്കുന്ന ക്രഷര്‍ ആണ് ഒരു ഉപകാരണമാണിത്. കഞ്ചാവും സിഗരറ്റ് ചുക്കയുമെല്ലാം ഇതിനുള്ളില്‍ ശേഖരിച്ചു പാത്രം ഒന്നു തിരിച്ചാല്‍ അതു പൊടിയുമെന്നും ഇതു ചുക്കായി സിഗരറ്റില്‍ ഉപയോഗിക്കാമെന്നും ഓണ്‍ലൈന്‍ വഴി ഇവ വാങ്ങാന്‍ സാധിക്കുമെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടികൂടിയ കുട്ടികളില്‍ നിന്നു പിടികൂടിയതാണ് ഈ ഉപകരണം. മാതാപിതാക്കൾ ഇത് ശ്രദ്ധിക്കണമെന്നും പോലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments