HomeNewsLatest Newsഈ രണ്ടു പെണ്ണുങ്ങളെ നിലയ്ക്കുനിർത്താൻ ഭർത്താക്കന്മാർക്ക് അറിയില്ലേ ? ബിജെപി വനിതാ നേതാക്കളെ പരിഹസിച്ച്‌ മന്ത്രി...

ഈ രണ്ടു പെണ്ണുങ്ങളെ നിലയ്ക്കുനിർത്താൻ ഭർത്താക്കന്മാർക്ക് അറിയില്ലേ ? ബിജെപി വനിതാ നേതാക്കളെ പരിഹസിച്ച്‌ മന്ത്രി എംഎം മണി

ബിജെപി വനിതാ നേതാക്കളെ പരിഹസിച്ച്‌ മന്ത്രി എംഎം മണി. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികലയ്ക്കും, ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും എതിരെയായിരുന്നു മണിയുടെ പരാമര്‍ശം. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ബിജെപി വനിതാ നേതാക്കള്‍ക്കെതിരെയും പരാമര്‍ശം നടത്തിയത്.ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്കും, ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും അസുഖം വേറെയാണെന്നാണ് മന്ത്രി പറഞ്ഞത്. ആളുകളോട് എങ്ങനെ പെരുമാറണമെന്ന് പറഞ്ഞുകൊടുക്കാന്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിലായിരുന്നു ബിജെപി വനിതാ നേതാക്കളെ കടന്നാക്രമിച്ചുള്ള എംഎം മണിയുടെ പ്രസംഗം. ”കേരളം രണ്ട് സ്ത്രീകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ്. അവരാണ് ശശികലയും ശോഭാ സുരേന്ദ്രനും. ആദ്യത്തെയാള്‍ വാ തുറന്നാല്‍ പ്രശ്നമാണ്, എല്ലാം വര്‍ഗീയമായി പോകും”- എംഎം മണി പറഞ്ഞു. ശശികലയ്ക്ക് പിന്നാലെ ശോഭാ സുരേന്ദ്രനെക്കുറിച്ചാണ് മന്ത്രി എംഎം മണി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

”രണ്ടാമത്തെയാള്‍ക്ക് ആണുങ്ങളെ തല്ലാനാണ് ഇഷ്ടം. എന്റെ പല്ല് അടിച്ചുതെറിപ്പിക്കുമെന്ന് ഒരിക്കല്‍ വീരവാദം മുഴക്കി. മര്യാദയ്ക്ക് ആളുകളോട് പെരുമാറണമെന്ന് പറഞ്ഞുകൊടുക്കാന്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് അറിയില്ലേ? എല്ലാം ഒരു തരം ഏര്‍പ്പാടാണ്”- അദ്ദേഹം പ്രസംഗം തുടര്‍ന്നു. ഈ രണ്ട് സ്ത്രീകളെകൊണ്ട് തന്നെ പൊറുതിമുട്ടിയിരിക്കുമ്ബോഴാണ് ബിജെപി ജനരക്ഷാ മാര്‍ച്ചിനായി ഉത്തരേന്ത്യയില്‍ നിന്ന് സ്ത്രീകളെ ഇറക്കുമതി ചെയ്തതെന്നും എംഎം മണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments