HomeUncategorizedഅനധികൃതമായി യു എ ഇയില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസം: യു എ ഇയില്‍ പൊതുമാപ്പ് മൂന്ന്...

അനധികൃതമായി യു എ ഇയില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസം: യു എ ഇയില്‍ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

വിസാ നിയമം ലംഘിച്ച്‌ യു എ ഇയില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ മടങ്ങാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചു.സന്ദകര്‍ശക വിസ, താമസവിസ, കുടുംബവിസ തുടങ്ങി എല്ലാ വിസക്കാര്‍ക്കും ഈ ആനുകൂല്യമുണ്ട്. ഇവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ നവംബര്‍ 17 വരെ സമയം ലഭിക്കും. എന്നാല്‍, മാര്‍ച്ച്‌ ഒന്നിന് ശേഷം വിസാ കാലാവധി തീര്‍ന്നവര്‍ക്കും, വിസ റദ്ദാക്കിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് പിന്നീട് തിരിച്ചുവരാന്‍ വിലക്കുണ്ടാവില്ലെന്ന് പ്രഖ്യാപനം നടത്തിയ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റഖാന്‍ അല്‍ റാശിദി വ്യക്തമാക്കി. മാര്‍ച്ച്‌ ഒന്നിന് മുമ്ബ് വിസാ കാലാവധി തീര്‍ന്നവര്‍ക്ക് പാസ്പോര്‍ട്ടും ടിക്കറ്റും കൈവശമുണ്ടെങ്കില്‍ മറ്റ് മുന്‍കൂര്‍ നടപടികളില്ലാതെ നാട്ടിലേക്ക് പോകാം. മെയ് 18 ന് പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കാന്‍ ഇരിക്കെയാണ് നടപടി. മാര്‍ച്ച്‌ ഒന്നിന് മുമ്ബ് വിസാ കാലാവധി അവസാനിച്ചവര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments