HomeNewsLatest Newsകോവിഡ് വ്യാപനം രൂക്ഷം: ഇന്ന് മുതല്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ സമയക്രമീകരണം: ക്രമീകരണങ്ങൾ ഇങ്ങനെ:

കോവിഡ് വ്യാപനം രൂക്ഷം: ഇന്ന് മുതല്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ സമയക്രമീകരണം: ക്രമീകരണങ്ങൾ ഇങ്ങനെ:

കോവിഡ് വ്യാപനത്തിന്റെയും ഓണക്കാലത്തെ തിരക്കിന്റെയും പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതുപ്രകാരം ഇന്നുമുതല്‍ ബാങ്കുകളിലെ ക്രമീകരണം നടപ്പിലാകും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം. * 0,1,2,3 എന്നീ അക്കങ്ങളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 മണിവരെയാണ് സന്ദര്‍ശന സമയം.
* 4,5,6,7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്ക് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദര്‍ശന സമയം

* 8,9 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ വൈകിട്ട് നാലുമണി വരെ ബാങ്കുകളില്‍ എത്താം.

1500 ലധികം കോവിഡ് കേസുകളാണ് ഇപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളിലായി സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. അക്കാരണത്താലാണ് ബാങ്കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments