HomeNewsShortതിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ചു

മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചു. മൊബൈല്‍ മോഷണത്തിന് പിടികൂടിയ അന്‍സാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ ജീവനൊടുക്കിയത്. വൈകിട്ട് 5 മണിയോടെ സ്റ്റേഷനില്‍ എത്തിച്ച ഇയാള്‍ ബാത്റൂമില്‍ വെച്ചു തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.കിഴക്കേകോട്ടയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പിടികൂടിയെ അന്‍സാരിയെ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. കരിമഠം കോളനിയില്‍ നിന്നുള്ള മറ്റ് രണ്ട് പേ ക്കൊപ്പമാണ് സ്റ്റേഷനില്‍ നിര്‍ത്തിയിരുന്നത്. സ്റ്റേഷനിലെത്തി കുറച്ച്‌ കഴിഞ്ഞ് ബാത്റൂമില്‍ കയറിയ അന്‍സാരിയെ കാണാത്തതിനാല്‍ കതക് തല്ലി തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments