ആശ്വാസം: കാലാവധി അവസാനിച്ച ഇത്തരം വിസകൾ സൗജന്യമായി മൂന്നുമാസത്തേക്ക് പുതുക്കി നൽകി സൗദി !

48

കൊറോണ പടർന്നുപിടിച്ച പശ്ചാത്തലത്തിൽ വിമാനങ്ങൾ റദ്ദാക്കിയതോടെ വിസ നിയമങ്ങളിൽ ഇളവ് വരുത്തി സൗദി. കാലാവധി തീർന്ന വിസിറ്റ് വിസകൾ സൗദി പുതിയ നൽകുമെന്ന് അറിയിച്ചു. മൂന്ന് മാസത്തേക്കാണ് വിസ പുതുക്കി നൽകുക. ഈ സേവനം തികച്ചും സൗജന്യമായിരിക്കും. വിസ പുതുക്കുന്ന നടപടി ഓൺലൈനായി നടത്താമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. ഇതിനായി പാസ്പോർട്ട് ഓഫീസിനെ സമീപിക്കേണ്ടതില്ല.

കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ മാർച്ച് 15 മുതലാണ് സൗദിഅറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയത്. എന്ന പുനരാരംഭിക്കുമെന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ ഈ മാസം 31 മുതൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.