വണ്ടിപെരിയാർ- പട്ടുമല പള്ളിയിൽ എത്തി പ്രാർഥിച്ചു തിരികെ ചെന്നപ്പോൾ സംസാര ശേഷിയില്ലാതിരുന്ന പെൺകുട്ടി ”’മാതാവേ” എന്ന് വിളിച്ചു പ്രാർഥിച്ചു !!!
5 വർഷങ്ങൾക്കു മുൻപ് പട്ടുമല മാതാവ് പ്രകാശം പരത്തിയതായുള്ള വാർത്തകൾ വന്നിരുന്നു. അതിനു ശേഷം ധാരാളം ആളുകൾ അവിടെ എത്തുകയും പ്രാർഥിച് അനുഗ്രഹം വാങ്ങുകയും ചെയ്യുക പതിവായിരുന്നു. ധാരാളം അത്ഭുതങ്ങൾ അവിടെ നടക്കുന്നുമുണ്ട്. കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ഉണ്ടാവുക, കടലിൽ അമ്മയെ വിളിച്ചപേക്ഷിച്ചപ്പോൾ ധാരാളം മീൻ കിട്ടിയത്, മാരാ രോഗങ്ങൾ സുഖപ്പെട്ടത് അങ്ങിനെ പലതും….
തമിഴ് നാട്ടിൽ നിന്നും മാരിമുത്തുവും കുടുംബവും ഈ വാർത്തകൾ ഒക്കെ കേട്ടാണ് പട്ടുമല പള്ളിയിൽ എത്തിയത്. തങ്ങളുടെ സംസാര ശേഷിയില്ലാത്ത പെൺകുട്ടിക്ക് സംസാര ശേഷി കിട്ടുന്നതിനായി കുടുംബം മുഴുവൻ മാതാവിനോട് കരഞ്ഞു പ്രാർഥിച്ചു. മകളെ കൊണ്ടുവന്നിരുന്നില്ല. പ്രാർത്ഥന കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത സമാധാനം തോന്നുകയും വേഗം തിരികെ വീട്ടിലെത്താൻ ആരോ പറയുന്നത് പോലെ തോന്നുകയും ചെയ്തു. മകൾ വീട്ടിൽ ഒറ്റക്കായതിനാലും പെട്ടെന്ന് വീട്ടിലെത്താൻ ആരോ പറയുന്നത് പോലെ തോന്നിയതിനാലും അവർ വീട്ടിലേക്കു തിരിച്ചു. വീടിനടുതെതിയ കുടുംബം ഒന്ന് ഞെട്ടി. വീടിനു ചുറ്റും ആളുകൾ കൂടി നില്ക്കുന്നു. ഓടി ചെന്നപ്പോൾ കണ്ട കാഴ്ച അവർക്ക് വിശ്വസിക്കാനായില്ല. സംസാര ശേഷിയില്ലാതിരുന്ന മകൾ അതാ ഉറക്കെ മാതാവിനെ വിളിച്ചു പ്രാർഥിക്കുന്നു !! ഓടിക്കൂടിയ ആളുകള്ക്കും എന്താണ് സംഭവിച്ചതെന്നു വിശ്വസിക്കാനായില്ല. പക്ഷെ മാരിമുത്തുവിന് ഉറപ്പായിരുന്നു, പട്ടുമല മാതാവ് മകളെ തൊട്ടിരിക്കുന്നുവെന്ന്….സന്തോഷം അടക്കാനാവാതെ പട്ടുമല പള്ളിയിലെത്തി മാതാവിനെ കണ്ടു നന്ദി പറയാൻ ഒരുങ്ങുകയാണ് മാരിമുത്തുവും കുടുംബവും……