HomeHealth Newsസ്‌ത്രീകളുടെ ഗർഭനിരോധന ഉറ യാഥാർത്ഥ്യമാക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം: എങനെ ഉപയോഗിക്കണം - വീഡിയോ കാണാം

സ്‌ത്രീകളുടെ ഗർഭനിരോധന ഉറ യാഥാർത്ഥ്യമാക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം: എങനെ ഉപയോഗിക്കണം – വീഡിയോ കാണാം

ഗര്‍ഭധാരണം ഒഴിവാക്കാനായി സാധാരണ പുരുഷന്‍മാരാണ് ഉറകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്‌ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന ഉറകളും യാഥാര്‍ത്ഥ്യമാകുകയാണ്. ഒരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത ഗര്‍ഭനിരോധന ഉറയ്‌ക്ക് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എച്ച്ഐവിക്ക് പുറമെ അത്യന്തം അപകടകാരിയായ ഹ്യൂമണ്‍ പാപ്പിലോമ വൈറസ് ബാധയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വനിതകളുടെ ഗര്‍ഭനിരോധന ഉറയുടെ പ്രാധാന്യം ഏറുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

 
ലോകാരോഗ്യസംഘടന നടത്തിയ പരിശോധനയില്‍ സ്‌ത്രീകളുടെ ഗര്‍ഭനിരോധന ഉറ സുരക്ഷിതമാണെന്ന് വ്യക്തമായി. അതുകൊണ്ടുതന്നെ ഇത് പൊതുവിപണിയില്‍ ലഭ്യമാക്കാന്‍ അനുമതി നല്‍കുമെന്ന് യു എന്‍ പോപ്പുലേഷന്‍ ഫണ്ട് എന്ന സംഘടന അറിയിച്ചു. രണ്ടു എന്‍ജിഒകളുടെ സഹകരണത്തോടെയാണ് ചൈനീസ് കമ്പനി സ്‌ത്രീകളുടെ ഗര്‍ഭനിരോധന ഉറ യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതുവഴി, ഗര്‍ഭധാരണം തടയുന്നതിനൊപ്പം, ലൈംഗികരോഗങ്ങളില്‍നിന്നും എച്ച്ഐവി ബാധയില്‍നിന്ന് സ്‌ത്രീകള്‍ക്ക്, സ്വയം സംരക്ഷിക്കാനാകും. നിലവില്‍ ചില വിപണികളില്‍ വനിതാ ഗര്‍ഭനിരോധന ഉറ ലഭ്യമാണെങ്കിലും യുഎന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍, ഇത് വ്യാപകമായി വിറ്റഴിക്കാനാകുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ചൈനയിലെ ഷാങ്ഹായിലുള്ള ദഹുവ മെഡിക്കല്‍ അപ്പാരറ്റസ് കോര്‍പ്സ് എന്ന കമ്പനി, 2008 മുതല്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വനിതാ ഗര്‍ഭനിരോധന ഉറ യാഥാര്‍ത്ഥ്യമായത്. ചൈന ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ സ്‌ത്രീകളുടെ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ സന്നദ്ധമാകുമെന്നാണ് സൂചന.

LIKE26

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments