HomeNewsLatest Newsഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്​.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ വനത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം റായ്പുരിലെത്തിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

 

നാരായണ്‍പൂര്‍ ജില്ലയിലെ ബേഖാ ഗ്രാമത്തില്‍ 171 ബറ്റാലിയന്‍നിലെ ബി.എസ്​.എഫ് ജവാന്‍മാരും സിവില്‍ പൊലീസ് സേനയും സംയുക്തമായി നടത്തിയ പ്രത്യേക ദൗത്യത്തിനിടെയായിരുന്നു മാവോയിസ്റ്റ് ആക്രമണം. മാവോവാദികള്‍ വെടിവെപ്പു നടത്തിയതിനെ തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.

LIKE26

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments