HomeAround KeralaIdukkiഎന്നെ ഇട്ടേച്ചു പോകരുതേ.... നൗഫലിന്റെ ഈ നിലവിളി മുഴങ്ങുന്നത് കേരളത്തിന്റെ നെഞ്ചിൽ.....

എന്നെ ഇട്ടേച്ചു പോകരുതേ…. നൗഫലിന്റെ ഈ നിലവിളി മുഴങ്ങുന്നത് കേരളത്തിന്റെ നെഞ്ചിൽ…..

വിധികൊണ്ടുമാത്രം വീണ്ടും പുറംലോകം കണ്ട നൗഫലിന്റെ, എന്നെ ഇട്ടേച്ച്‌ പോകരുതേ…. എന്ന യാചന കേരളത്തിന്റെ നെഞ്ചിലാണു മുഴങ്ങുന്നത്‌. അടിമാലി കൂമ്പന്‍പാറ ദേശീയപാതയോരത്തു പെട്ടിക്കട നടത്തുന്ന പഴംപിള്ളിയില്‍ നസീര്‍-സെലീന ദമ്പതികളുടെ മൂത്ത മകന്‍ നൗഫൽ ഒമ്പതു വയസിനിടെ നൗഫല്‍ അനുഭവിച്ചുതീര്‍ത്തത് എണ്ണിയാലൊടുങ്ങാത്ത പീഡനങ്ങള്‍. ജനിച്ച അന്നുമുതല്‍ വേദനകളുടെ ലോകത്താണ് നൗഫല്‍ വളര്‍ന്നത്. നൊന്തുപ്രസവിച്ച അമ്മ നോവിച്ചു. അച്ഛന്‍ മകന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചാണ് സ്‌നേഹം നല്‍കിയത്. എന്നും പൊതിരെ തല്ലും. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പീഡനവിവരം പുറത്തായതോടെ െചെല്‍ഡ് െലെന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് നൗഫലിനെ മോചിപ്പിച്ചു. ഹോസ്റ്റലിലേക്കു മാറ്റി. അവിടെയും ചിലര്‍ ശാരീരികമായി പീഡിപ്പിച്ചു. മനഃസാക്ഷിക്കു നിരക്കാത്ത ചൂഷണങ്ങള്‍ക്ക് വിധേയനാക്കി. ഒടുവില്‍ എഴുന്നേറ്റു നില്‍ക്കാന്‍പോലും കഴിയാതെ വന്നപ്പോള്‍ ഹോസ്റ്റല്‍ അധികൃതര്‍ നൗഫലിനെ മാതാപിതാക്കളുടെ അടുത്തെത്തിച്ചു. തിരികെയെത്തിയപ്പോള്‍ തല്ലിയും തൊഴിച്ചും കമ്പിവടിക്ക് അടിച്ചുമാണ് അവരും സ്വീകരിച്ചത്.

 
കഞ്ചാവു കേസില്‍ തിങ്കളാഴ്ച രാത്രിയില്‍ അറസ്റ്റിലായ നസീറിനെ ജാമ്യത്തില്‍ ഇറക്കുന്നതിനു അടിമാലിയിലെത്തി തിരികെ രേഖകള്‍ എടുക്കുന്നതിനു ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയപ്പോഴാണു കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ പഴുത്ത നിലയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ കണ്ടത്. ദിവസങ്ങളായി വീടിനകത്ത് ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തോട് മല്ലടിക്കുകയായിരുന്നു നൗഫല്‍. ഇയാൾ നൗഫലിനെ ആശുപത്രിയിലാക്കി. പിന്നീട് ബന്ധുക്കള്‍ ആവശ്യപ്പെട്ട പ്രകാരം പോലീസും െചെല്‍ഡ്‌െലെന്‍ അധികൃതരും എത്തി നൗഫലിനെ അമ്മ സെലീനയ്‌ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് വാഹനത്തില്‍ കയറ്റിവിട്ടു. പാതിവഴിയില്‍ ഇറങ്ങിയ ഇവര്‍ ഓട്ടോറിക്ഷയില്‍ എറണാകുളത്തു വന്നു. െവെറ്റിലയില്‍ വച്ച് സഹോദരിയും ഭര്‍ത്താവും കുട്ടിയെ കൂടെക്കൂട്ടി. അവിടെനിന്ന് മുങ്ങാന്‍ ശ്രമിച്ച സെലീനയെ ഇവര്‍ കടവന്ത്ര പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

 

 

 

ഓട്ടോറിക്ഷ ഡ്രൈവറോട് തന്നെ ഒരാഴ്ച മുന്‍പ് കുരങ്ങ് ആക്രമിച്ചതാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നുമാണു കുട്ടി പറഞ്ഞത്. തുടര്‍ന്ന് അടിമാലി കോടതിക്കു സമീപമെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന അഭിഭാഷകരോടും മാധ്യമങ്ങളോടും തുടര്‍ന്നു അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാരോടും അടക്കം കുട്ടി ഇതേ വാചകങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. എന്നാൽ, സഹോദരന്‍ മുഹമ്മദിനെ മാറ്റിനിര്‍ത്തി ചോദിച്ചപ്പോള്‍ സത്യം പുറത്തുവന്നു. തല്ലുന്നത്‌ പറയാതിരുന്നാല്‍ ബിരിയാണി മേടിച്ചുതരാമെന്ന്‌ അമ്മ പറഞ്ഞ കാര്യം അവന്‍ മടിച്ചുമടിച്ചു പറഞ്ഞു.

 
അടിമാലി ഗവണ്‍മെന്റ്‌ ഹൈസ്‌ക്കൂളിലെ നാലാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ നൗഫല്‍. ക്ലാസ്‌ ടീച്ചര്‍ ലിസമ്മയും മറ്റു മൂന്ന്‌ അധ്യാപകരും നൗഫലിനെ കാണാന്‍ എത്തിയിരുന്നു. അമ്മ തേങ്ങ കൊണ്ട്‌ മുഖത്ത്‌ ഇടിച്ചു, അച്‌ഛന്‍ ഇരുമ്പുവടിക്ക്‌ അടിച്ചു- മണിലാല്‍ സാറിനോട്‌ നൗഫല്‍ തേങ്ങലോടെ പറഞ്ഞു. നൗഫലിനെ സ്‌കാനിങ്ങിനു കൊണ്ടുപോകുമ്പോഴാണ്‌ ലിസമ്മ കണ്ടത്‌. ഇത്‌ എന്റെ ക്ലാസ്‌ ടീച്ചറാ- ടീച്ചറെ നൗഫല്‍ നഴ്‌സുമാര്‍ക്കു പരിചയപ്പെടുത്തി. ആഴ്‌ചകളായി നൗഫല്‍ സ്‌കൂളില്‍ എത്തിയിട്ട്‌. എന്നിട്ടും എന്തുകൊണ്ട്‌ അധ്യാപകര്‍ അന്വേഷിച്ചില്ല എന്ന ചോദ്യം നസീറിന്റെ ചില ബന്ധുക്കള്‍ ഉയര്‍ത്തി. തൊഴിലാളികളുടെ മക്കള്‍ കൂടുതലായി പഠിക്കുന്ന സ്‌കൂളില്‍ ഇതു പതിവാണെന്ന്‌ അധ്യാപകര്‍ സൂചിപ്പിച്ചു. നൗഫലിന്റെ കാര്യത്തില്‍ അച്‌ഛനോട്‌ അന്വേഷിച്ചിരുന്നതായി ലിസമ്മ പറഞ്ഞു. എന്നാല്‍ കുട്ടിക്ക്‌ അസുഖമാണെന്ന മറുപടിയാണ്‌ ലഭിച്ചത്‌. പിന്നീട്‌ തിരക്കിയപ്പോള്‍ യാത്രയിലാണെന്നും പറഞ്ഞു.

 

 

 

തന്റെ വഴിവിട്ട ജീവിതത്തിനു വളര്‍ന്നു വരുന്ന മക്കള്‍ തടസമാകുമെന്ന ഭയമാണ്‌ സെലീനയെ ഇത്തരമൊരു കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന പക്ഷമാണ്‌ നസീറിന്റെ ബന്ധുക്കള്‍ക്ക്‌. കാക്കനാട്‌ സ്വദേശികളായ നസീറും(32) കുടുംബവും തോപ്പുംപടിയില്‍ വാടകയ്‌ക്ക്‌ ഏറെനാള്‍ താമസിച്ചിരുന്നു. സഹോദരിമാര്‍ സ്‌കൂളിലും കോളജിലും പോയിരുന്നെങ്കിലും നസീര്‍ സ്‌കൂളില്‍ പോയിട്ടില്ല. മാതാപിതാക്കള്‍ മരിച്ചതോടെ ജീവിതം തോന്നുംപോലെയായി. കഞ്ചാവ്‌ വില്‍പ്പനയിലേക്ക്‌ തിരിഞ്ഞു. സെലീനയെ പരിചയപ്പെട്ടു. വിവാഹിതരായി. രണ്ടുവര്‍ഷം മുമ്പ്‌ കഞ്ചാവ്‌ വില്‍പ്പനയ്‌ക്ക്‌ ഇരുവരെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പെട്ടി ഓട്ടോയില്‍ തളര്‍ന്നുറങ്ങുന്ന കുട്ടികള്‍ക്ക്‌ ഇടയില്‍ കഞ്ചാവ്‌ ഒളിപ്പിച്ചായിരുന്നു കച്ചവടം. പത്രത്തില്‍നിന്നാണ്‌ സഹോദരങ്ങള്‍ ഈ വാര്‍ത്ത അറിഞ്ഞത്‌. വഴിതെറ്റിയ ജീവിതം തുടര്‍ന്ന നസീര്‍ വീണ്ടും പിടിയിലായി.

 

 

 

ഏതാനും മാസങ്ങളായി നസീറും കുടുംബവും താമസിച്ചിരുന്നത് കൂമ്പന്‍പാറ മഠംപടിയിലുള്ള വാടക വീട്ടിലാണ്. കണ്ണൂരില്‍ പത്തുവര്‍ഷം മുന്‍പ് ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ നസീര്‍ അവിടെ വച്ചാണ് സെലിനുമായി ഒരുമിച്ച് താമസിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് പഴയങ്ങാടി, കാഞ്ഞങ്ങാട്, ഇടുക്കിയിലെ പഴമ്പിള്ളിച്ചാല്‍, മന്നാംകാല, കൊരങ്ങാട്ടി, എട്ടുമുറി, നേര്യമംഗലം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വാടകയ്ക്കു താമസിച്ച ശേഷമാണു കൂമ്പന്‍പാറയിലെത്തിയത്. അന്‍പതിനായിരം രൂപ നല്‍കി പാട്ടത്തിനെടുത്ത ഷീറ്റുമേഞ്ഞ വീട്ടില്‍ വല്ലപ്പോഴുമാണ് ഇവര്‍ എത്തിയിരുന്നതെന്നും സമീപവാസികളുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നും സമീപവാസികള്‍ പറയുന്നു. വീടിനകത്ത് ആളുകള്‍ ഉണ്ടെങ്കിലും ഒട്ടുമിക്ക സമയങ്ങളിലും വാതിലുകളും ജനാലകളും അടഞ്ഞുതന്നെയാണു കിടന്നിരുന്നത്.

 

 

ആക്രിവ്യാപാരം, പച്ചമീന്‍ കച്ചവടം തുടങ്ങിയ ജോലികളാണു നസീര്‍ ചെയ്തിരുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് എക്‌െസെസ് സംഘം ഇവിടെ എത്തി വിവരങ്ങള്‍ ചോദിച്ചു മടങ്ങിയതിന്റെ പേരില്‍ നസീര്‍ എക്‌െസെസ് ഓഫീസിലെത്തി വഴക്കുണ്ടാക്കിയിരുന്നു. കഞ്ചാവ് വില്‍പന നടത്തുന്നതായി ആരോപിച്ചാണു ചൊവ്വാഴ്ച ഏതാനും നാട്ടുകാര്‍ ചേര്‍ന്ന് കൂമ്പന്‍പാറയിലെ നസീറിന്റെ പെട്ടിക്കട തകര്‍ക്കുകയും തീവയ്ക്കുകയും ചെയ്തത്.

പഴുത്തു മാംസം അടർന്ന മുഖവുമായി, തന്നെ ആശുപത്രിയിലാക്കണമെന്നു കരഞ്ഞുപറഞ്ഞ ബാലനെ കണ്ട ഓട്ടോഡ്രൈവർ ഞെട്ടി !

ആയുസ്സുമുഴുവൻ കുടുംബത്തിനായി പ്രവാസജീവിതം നയിച്ച ജയപ്രസാദിന്റെ ഈ സമരം ആരോട്? ഒരു പ്രവാസി മലയാളിയുടെ കദനകഥ !

ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments