HomeCinemaMovie Newsഒപ്പത്തിലെ ഗാനം പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ സോഷ്യൽമീഡിയ ആ തെറ്റ് കണ്ടെത്തി ! വീഡിയോ കാണാം

ഒപ്പത്തിലെ ഗാനം പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ സോഷ്യൽമീഡിയ ആ തെറ്റ് കണ്ടെത്തി ! വീഡിയോ കാണാം

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ ഓണച്ചിത്രം ഒപ്പത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. മിനുങ്ങും മിന്നാമിനുങ്ങേ എന്ന തുടങ്ങുന്ന ഗാനം എംജി ശ്രീകുമാറും ശ്രേയ ജയദീപും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മോഹൻലാൽ അന്ധനായെത്തുന്ന ചിത്രം പ്രിയദർശന്‍റെ പതിവ് കോമഡി ശൈലിയിൽ നിന്നും മാറി ഒരു ക്രൈം ത്രില്ലറാണെന്നാണ് സൂചന. എന്നാൽ, ഈ ഗാനം പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ അതിലെ തെറ്റ് കണ്ടെത്തി സോഷ്യൽമീഡിയയിലെ വിരുതന്മാർ രംഗത്തെത്തി. ബേബി മീനാക്ഷിയുമൊന്നിച്ച് ഊട്ടിയിൽ ചിത്രീകരിച്ച ഗാന രംഗത്തിനിടയിലെ 4 മിനിറ്റ് 14 സെക്കന്‍റ് മുതൽ 4 മിനിറ്റ് 17 സെക്കന്‍റ് വരെയുള്ള ഭാഗത്ത് മീനാക്ഷിയുടെ നോട്ടത്തോട് അന്ധനായ മോഹൻലാൽ കഥാപാത്രം കണ്ണിലേക്ക് നോക്കി പ്രതികരിക്കുന്നതാണ് സോഷ്യൽമീഡിയയിൽ ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത്. അന്ധനായ മോഹൻലാൽ കൃത്യമായി എങ്ങനെയാണ് മീനാക്ഷിയുടെ നോട്ടത്തോട് പ്രതികരിച്ചതെന്നാണ് സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. ആ വീഡിയോ കാണാം.

എന്നെ ഇട്ടേച്ചു പോകരുതേ…. നൗഫലിന്റെ ഈ നിലവിളി മുഴങ്ങുന്നത് കേരളത്തിന്റെ നെഞ്ചിൽ…

ആംബുലൻസ് വിളിക്കാൻ പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹവും തോളിലേറ്റി ഭര്‍ത്താവ് മകള്‍ക്കൊപ്പം നടന്നത് 10 കിലോമീറ്റര്‍ ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments