സൂര്യൻ ‘അതീവ ശാന്തനാകുന്നു’: ആശങ്കയിൽ ശാസ്ത്രജ്ഞർ: ഇതൊരു മുന്നറിയിപ്പോ?

484

സാധാരണയായി തിളച്ചുമറിഞ്ഞും പൊട്ടിത്തെറിച്ചുമൊക്കെയാണ് സൂര്യപ്രതലം കാണപ്പെടുന്നത്. ഇങ്ങനെ തിളച്ചുമറിയുമ്പോള്‍ സൂര്യപ്രതലത്തില്‍ പാടുകളും പൊട്ടുകളുമെക്കെ പ്രത്യക്ഷപ്പെടും. എന്നാൽ, കഴിഞ്ഞ 16 ദിവസങ്ങളായി സൂര്യന്‍ ശാന്തമായാണ് നിലകൊള്ളുന്നത്. സൂര്യന്റെ ഈ ശാന്തത ഭയത്തോടെ ഉറ്റുനോക്കുകയാണ് ശാസ്ത്രജ്ഞർ.

പൊട്ടോ പൊടിയോ ഇല്ലാത്ത സൂര്യ പ്രതലത്തില്‍ നിന്നും കാന്തിക തരംഗങ്ങള്‍ ഉണ്ടാകാമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. സൂര്യന്റെ പ്രതലത്തില്‍ നിന്നുള്ള കാന്തിക തരംഗങ്ങള്‍ സാറ്റ്‌ലൈറ്റുകളേയും വ്യോമഗതാഗതത്തേയും പ്രതികൂലമായി ബാധിച്ചേക്കാം എന്ന ആശങ്കയാണ് ഉയരുന്നത്.

അലസനായ സൂര്യന്‍ സൗരയൂഥത്തിലേക്ക് കൂടുതല്‍ കോസ്മിക് കിരണങ്ങള്‍ പുറപ്പെടുവിക്കാന്‍ കാരണമാകും. ഇത് കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കും. അതുമാത്രമല്ല, ഭൂമിയുടെ കാന്തികവലയത്തിനു വെളിയില്‍ കടക്കുന്ന ബഹിരാകാശ സഞ്ചാരികളുടെ ശരീരകോശങ്ങളുടെ ഘടനയില്‍ വ്യതിയാനം വരുത്തി അര്‍ബുദംപോലെയുള്ള രോഗങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. സൂര്യന്റെ ശാന്തസ്വഭാവം ഭൂമിയുടെ കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ശാസ്ത്രലോകം ചര്‍ച്ചചെയ്തു കൊണ്ടിരിക്കുകയാണ്.