HomeWorld NewsGulfകുവൈത്തിൽ ചൂട് എൺപത് ഡിഗ്രി വരെ ഉയരുമെന്നു മുന്നറിയിപ്പ്: പ്രവാസികൾ ജാഗ്രത പാലിക്കുക

കുവൈത്തിൽ ചൂട് എൺപത് ഡിഗ്രി വരെ ഉയരുമെന്നു മുന്നറിയിപ്പ്: പ്രവാസികൾ ജാഗ്രത പാലിക്കുക

കുവൈറ്റിൽ അടുത്ത മാസം ചൂട് എൺപത് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം താപനില 52 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. ചൂട് കൂടിയതോടെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന പുറംജോലിക്ക് ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെ വിലക്കുണ്ട്. ഉച്ചയ്ക്ക് 11 മണി മുതൽ വൈകിട്ട് 5 വരെ പുറം ജോലി ചെയ്യാൻ പാടില്ല. എന്നാൽ ഈ വർഷം കുവൈത്തിൽ താപനില 80 ഡിഗ്രി സെൽഷ്യസിനടുത്ത് എത്തുമെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കിയതോടെയാണ് പുറം ജോലിയുടെ സമയക്രമം മാറ്റണമെന്ന് ഫൈസൽ അൽ കന്ദരി എം പി പാർലമെന്റിൽ ആവശ്യപ്പെട്ടത്. ചൂട് കാലത്ത് ജോലി സമയം വൈകിട്ട് 5 മുതൽ രാത്രി10 മണി വരെയാക്കണമെന്നാണ് ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments