ഗാര്‍ഹികതൊഴില്‍ റിക്രൂട്ട്‌മെന്റ് നിയമം പരിഷ്കരിച്ച് യുഎഇ; തൊഴിലാളിക്ക് ഇനി മികച്ച പരിരക്ഷ

15

വീട്ടുജോലിക്കാരെ യുഎഇലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ്‌കരിച്ചുതുടങ്ങി. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശം സംരക്ഷിക്കുന്ന വിധമാണ് പരിഷ്‌കാരം. സ്വദേശികളുടെയും വിദേശികളുടെയും അഭിപ്രായം തേടിയ ശേഷമാണ് ഭേദഗതികള്‍ വരുത്തിയത്.

ഇതനുസരിച്ച് ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ ശ്രീലങ്ക, ബംഗ്ലദേശ്, കെനിയ, നേപ്പാള്‍, ഇത്യോപ്യ, യുഗാണ്ട എന്നീ രാജ്യങ്ങളില്‍നിന്നുള്ള വീട്ടുജോലിക്കാരെ നാലു വിഭാഗങ്ങളാക്കി തിരിക്കും. മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിനു കീഴിലുള്ള തദ്ബീര്‍ കേന്ദ്രങ്ങള്‍ മുഖേനയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇതുമൂലം റിക്രൂട്ടിങ് ഏജന്‍സിയുടെ ചൂഷണത്തില്‍നിന്ന് തൊഴിലാളിക്കും തൊഴിലുടമയ്ക്കും രക്ഷപ്പെടാം.

യുഎഇയില്‍ തൊഴിലാളിക്ക് മികച്ച പരിരക്ഷ ഉറപ്പാക്കുകയും ചെയ്യാം. തൊഴിലുടമയുമായുള്ള അഭിമുഖം, വിസ, എമിറേറ്റ്‌സ് ഐഡി, മെഡിക്കല്‍, ടിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളെല്ലാം തദ്ബീര്‍ ചെയ്യും. ആവശ്യമെങ്കില്‍ സ്‌പോണ്‍സര്‍ഷിപ് മാറാനും അവസരമൊരുക്കും.