വെറും 5 ദിവസം മതി: 5 കിലോ തീർച്ചയായും കുറയും; ഇതാ ഒരു അത്ഭുത പാനീയം…..

18

പൊണ്ണത്തടി കുറയ്ക്കാന്‍ ശ്രമിക്കുന്ന പല മാര്‍ഗ്ഗങ്ങളും പലപ്പോഴും പാളിപ്പോവുന്നതു നമ്മളില്‍ പലരുടേയും അനുഭവമാണ്. അമിതഭാരമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ പെടാപാടു പെടുന്നവരാണ് നമ്മളില്‍ പലരും. ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പാണ് ഇതിന്റെ പ്രധാന കാരണം. എല്ലാവരിലും ഈ കൊഴുപ്പ് പെട്ടെന്ന് ഇല്ലാതാവില്ല. അതുകൊണ്ട് തന്നെ വണ്ണം കുറയുമെന്ന പ്രതീക്ഷയും പലരും കൈവിടും. എന്നാല്‍ 5 ദിവസം കൊണ്ട് 5 കിലോ വരെ കുറയ്ക്കാന്‍ ഈ ജ്യൂസിന് കഴിയും എങ്ങനെയെന്ന് നോക്കാം. ഇതിന്റെ ഫലം അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ലഭിയ്ക്കുമെന്നതാണ് ഒരു പ്രത്യേകത. തുടര്‍ച്ചയായി അഞ്ച് ദിവസം ഈ പാനീയം കുടിയ്ക്കുകയാണെങ്കില്‍ അനുഭവസ്ഥര്‍ പറയുന്നത് ഇത് ശരീരത്തിലെ അമിത കലോറിയേയും കൊഴുപ്പിനേയും ഇല്ലാതാക്കും എന്ന് തന്നെയാണ്. ഇതിന്റെ ചേരുവകള്‍ തന്നെയാണ് ഇതിന്റെ പ്രത്യേകത. വെറും മല്ലിയിലയും നാരങ്ങ വെള്ളവും മാത്രമാണ് ഇതിനായി ആവശ്യമുള്ളത്. അല്‍പം വെള്ളവും ചേര്‍ക്കാം.

ഒരു നാരങ്ങ, മല്ലിയില അറുപത് ഗ്രാം. നാല് കപ്പ് വെള്ളം എന്നിവയാണ ആവശ്യമുള്ള സാധനങ്ങള്‍. അഞ്ച് മിനിട്ട് കൊണ്ട് തന്നെ കലോറി കത്തിച്ചു കളയാനുള്ള ശേഷി നാരങ്ങയ്ക്കും മല്ലിയിലയ്ക്കും ഉണ്ട്. ഇത് തയ്യാറാക്കുന്ന വിധം തന്നെയാണ് പലപ്പോഴും ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. നാരങ്ങ നല്ലതു പോലെ പിഴിഞ്ഞ് വെള്ളവും മല്ലിയിലും മിക്‌സ് ചെയ്ത് ഉപയോഗിക്കാം. ഇത്രയേ ഉള്ളൂ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മിശ്രിതമാണ് ഇത്. ഉടന്‍ ഫലം ലഭിയ്ക്കാന്‍ രാവിലെ തന്നെ വെറും വയറ്റില്‍ ഈ മിശ്രിതം കുടിയ്ക്കാം.