സൗദിയില്‍ തൊഴില്‍ കരാറിന് ഇനി ഡിജിറ്റൽ പ്ലാറ്റ് ഫോം; പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്തിനു സഹായകരമാകും

41

സൗദിയില്‍ തൊഴില്‍ കരാര്‍ രേഖപ്പെടുത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജിഹി ഉദ്ഘാടനം ചെയ്തു. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഇത് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്നും കൃത്രിമമില്ലെന്നും ഉറപ്പാക്കാനാകും. തൊഴില്‍ തര്‍ക്കത്തിലും മറ്റും പെടുന്ന തൊഴിലാളിക്ക് അവകാശങ്ങള്‍ ലഭ്യമാക്കുന്നതിന് തൊഴില്‍കരാര്‍ പകര്‍പ്പ് ഇതുവഴി ലഭ്യമാക്കാം. ജോലി നഷ്ടപ്പെടുന്നവരെ ഇതര കമ്ബനികളിലെ തൊഴില്‍ അവസരങ്ങളിലേക്ക് പരിഗണിക്കാനും ഇതിലൂടെ സാധിക്കും.