HomeCinemaഉപ്പും മുളകിലെ മുടിയന്‍റെ പിറന്നാളാഘോഷത്തിന് സർപ്രൈസ് ഗിഫ്റ്റുമായി പൂജയും ബാലുവും !

ഉപ്പും മുളകിലെ മുടിയന്‍റെ പിറന്നാളാഘോഷത്തിന് സർപ്രൈസ് ഗിഫ്റ്റുമായി പൂജയും ബാലുവും !

റിഷി എന്ന പേരിനേക്കാളും കൂടുതല്‍ വിഷ്ണു, മുടിയന്‍ ഇങ്ങനെയാണ് ഈ താരത്തെ വിശേഷിപ്പിക്കാറുള്ളത്. അത്രയ്ക്ക് പോപ്പുലറാണ് ഉപ്പുച്യം മുളകും എന്ന പരമ്പരയിലെ മുടിയാണ് എന്ന കഥാപാത്രം. ഋഷി മാത്രമല്ല, ഫളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്ബരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഉപ്പും മുളകിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഇത്തവണ മുടിയന്‍ പിറന്നാളാഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത് അശ്വതി നായരായിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മുടിയന് കേക്ക് നല്‍കുന്നതിന്റെ ചിത്രങ്ങളായിരുന്നു അശ്വതി പോസ്റ്റ് ചെയ്തത്. പൂജ ജയറാം എന്ന കഥാപാത്രത്തെയായിരുന്നു അശ്വതി അവതരിപ്പിച്ചത്. മുടിയനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായാണ് പൂജ പാറമട വീട്ടിലേക്ക് എത്തിയത്. ലച്ചുവിന് പകരക്കാരിയായാണ് പൂജ എത്തിയതെന്ന തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ലച്ചുവിന് പകരമല്ല, പൂജയായാണ് തന്റെ വരവെന്നും വ്യക്തമാക്കി അശ്വതി എത്തിയത്.

റിയാലിറ്റി ഷോയിലൂടെയായിരുന്നു വിഷ്ണു തുടക്കം കുറിച്ചതെങ്കിലും ഉപ്പും മുളകില്‍ എത്തിയതോടെയായിരുന്നു താരത്തെ എല്ലാവരും അറിഞ്ഞത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സില്‍ റിഷിയും മത്സരിച്ചിരുന്നു. ഡാന്‍സ് കൃത്യമായി പഠിച്ചയാളല്ല താനെന്ന് താരം ഇടയ്ക്ക് പറഞ്ഞിരുന്നു. ഇടയ്ക്ക് വീട്ടുകാര്‍ അത്തരത്തിലൊരു ശ്രമം നടത്തിയിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ല. 26 കാരനായ മുടിയന് ആശംസ നേര്‍ന്ന് ആരാധകരും എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments