ഭൂമിയുടെ കാന്തികവലയം അപകടത്തിൽ ! ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടുമായി നാസ !

93

ഭൂമിയുടെ സംരക്ഷണ പാളി അപകടത്തിലാണെന്നും സംരക്ഷണ പാളിയുടെ ഒരു വലിയ ഭാഗം ദുര്‍ബലമായതായുമുള്ള റിപ്പോർട്ട് പുറത്തുവിട്ട് നാസ. സൗത്ത് അറ്റ്ലാന്റിക് അനോമലി (എസ്‌എഎ) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. തെക്കേ അമേരിക്കയിലും തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലും ഇടയിലായാണ് ഇപ്പോള്‍ സൗത്ത് അറ്റ്‌ലാന്റിക് അനോമലി എന്നപേരില്‍ വിളിക്കപ്പെടുന്ന, ദുര്‍ബലമായ കാന്തികവലയം കാണപ്പെട്ടത്. സൂര്യനില്‍ നിന്നുള്ള രൂക്ഷമായ പല വികിരണങ്ങളേയും ചാര്‍ജ്ജുള്ള കണികകളേയും തടഞ്ഞ് ഭൂമിയില്‍ ജീവന്റെ സ്പന്ദനംനിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് ഭൂമിക്ക് ചുറ്റുമുള്ള ഈ കാന്തികവലയം. സാറ്റലൈറ്റുകളേയും ബഹിരാകാശ ദൗത്യങ്ങളേയും നാവിഗേഷനെ പോലും ഈ കാന്തികമണ്ഡലത്തിന്റെ വ്യതിയാനങ്ങള്‍ ബാധിക്കാമെന്നാണ് കണ്ടെത്തൽ.