“ഞാൻ ഒരിക്കലും ചെയ്യാൻ ആഗ്രഹിക്കാത്ത വേഷമായിരുന്നു അത്”: കെപിഎസി ലളിത മനസ്സു തുറക്കുന്നു !

75

മലയാളികളുടെ മനസ്സിൽ നിരവധി മികവുറ്റ കഥാപാത്രങ്ങളിലൂടെ നിറഞ്ഞുനിൽക്കുന്ന നടിയാണ് കെപിഎസി ലളിത. തന്റെ സിനിമാ ജീവിതത്തില്‍ ഇഷ്ടമല്ലാതെ ചെയ്ത ഒരു കഥാപാത്രത്തെക്കുറിച്ച്‌ ഇപ്പോൾ അവർ മനസ്സ് തുറക്കുകയാണ്.

1971-ല്‍ പുറത്തിറങ്ങിയ ‘ശരശയ്യ’ യിലെ കഥാപാത്രം ഇഷ്ടമല്ലാതെ ചെയ്തതാണെന്ന് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.. ‘ഗേളി’എന്ന മോഡേണ്‍ കഥാപാത്രമായിരുന്നു അത്. ഞാന്‍ ചെയ്താല്‍ ശരിയാകുന്ന വേഷമല്ലായിരുന്നു. തീരെ മനസ്സില്ലാതെയാണ് ആ വേഷം സ്വീകരിച്ചത്. സുകുമാരി ചേച്ചിയൊക്കെ ചെയ്‌താല്‍ മനോഹരമാകുന്ന കഥാപാത്രം എനിക്ക് കിട്ടിയപ്പോള്‍ എന്തോ ആത്മ സംതൃപ്തി ഇല്ലാതെയാണ് ചെയ്തത്. അവർ പറയുന്നു.