HomeUncategorizedസൗദിയിൽ ഒന്നര ലക്ഷത്തിലധികം പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും; ഗ്രോസറികളിലെ ഈ പുതിയ നിയമം വലയ്ക്കുന്നത് നിരവധി...

സൗദിയിൽ ഒന്നര ലക്ഷത്തിലധികം പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും; ഗ്രോസറികളിലെ ഈ പുതിയ നിയമം വലയ്ക്കുന്നത് നിരവധി ആളുകളെ

ഗ്രോസറികളിലെ (ബഖാല) സ്വദേശി വത്കരണവുമായ് ബന്ധപ്പെട്ട് സൗദിയില്‍ ജോലി നഷ്ടമാവുക ഒന്നര ലക്ഷത്തിലധികം പേര്‍ക്ക്. ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടപ്പിലാകുന്നതിലൂടെ 1.60 ലക്ഷം പ്രവാസികള്‍ക്കാണ് തൊഴില്‍ നഷ്ടമാവുക. പൂര്‍ണ സൗദിവല്‍ക്കരണം നടപ്പായാല്‍ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കു തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ സ്വദേശികള്‍ക്ക് ഗ്രോസറി മേഖലയില്‍ നേരിട്ട് വ്യാപാരം നടത്തുന്നതിന് സാഹചര്യം ഒരുങ്ങുമെന്നാണ് സൗദി അധികൃതരുടെ കണക്കുകൂട്ടല്‍. 35,000 സൗദി സ്വദേശികള്‍ക്കെങ്കിലും ഉടന്‍ ജോലി നല്‍കാമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. ഗ്രോസറി മേഖലയിലെ വിദേശി തൊഴിലാളികള്‍ വര്‍ഷം 600 കോടി റിയാലാണ് (11,400 കോടി രൂപ) സ്വന്തം നാടുകളിലേക്ക് അയയ്ക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments