”പ്രൊഡക്ഷൻ കൺട്രോളർമാരാണ് ആഹാരം തന്നത്; ഒടുവിൽ ദിലീപ് കണ്ടെത്തിയതോടെ ഞാൻ രക്ഷപെട്ടു” ; വെളിപ്പെടുത്തലുമായി നടി ശാന്തകുമാരി

6

താൻ ഹൃദയ ശസ്ത്രക്രിയ കഴി‍ഞ്ഞ് കിടപ്പിലാണെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് നടി ശാന്തകുമാരി. സിനിമയില്‍ അഭിനയിപ്പിക്കാൻ ആരും വിളിച്ചില്ല എന്നും വര്‍ഷങ്ങളോളം തനിക്ക് ഒരു വരുമാനവും ഉണ്ടായിരുന്നില്ല എന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു. ദിലീപാണ് തന്നെ കണ്ടെത്തി അഭയം തന്നതെന്നും ശാന്തകുമാരി വെളിപ്പെടുത്തി. ‘ഞാൻ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയാണെന്ന് പറഞ്ഞ് ആരും വിളിക്കാറില്ലായിരുന്നു. എനിക്കിത് അറിയില്ലായിരുന്നു. എന്നെ ആരും വിളിച്ചില്ല. അഞ്ച് വര്‍ഷമാണ് ഞാൻ വീട്ടില്‍ ഇരുന്നത്. ഒറ്റ ആളും വിളിക്കാറില്ല. ഒരു വരുമാനവുമില്ല’. ‘പല പ്രൊഡക്‌ഷൻ കണ്‍ട്രോളര്‍മാരും ആഹാരം കൊണ്ടുവന്നു തരും.13 വര്‍ഷം ഞാൻ ഹോസ്റ്റലില്‍ ആയിരുന്നു. ഈ 13 വര്‍ഷവും ഓരോരുത്തരായി എനിക്ക് ആഹാരം എത്തിച്ചു തന്നു. ഞാൻ എറണാകുളത്തു തന്നെ ഉണ്ടായിരുന്നു. അവസാനം ദിലീപ് എന്നെ കണ്ടെത്തി. അങ്ങനെയാണ് എനിക്ക് വീടുണ്ടാകുന്നത്. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല’ ശാന്തകുമാരി പറയുന്നു.