എഐ സൌകര്യവുമായി ഫോട്ടോഷോപ്പും ! ഇനി ഫോട്ടോ എഡിറ്റിംഗ് കൂടുതൽ ഇന്റലിജന്റ് ആകും !

3

ഫോട്ടോ എഡിറ്റിങിന് സഹായിക്കുന്ന ഒരുപാട് സോഫ്റ്റ്വയറുകളും ആപ്പുകളുമൊക്കെയുണ്ടെങ്കിലും ആരുടെയെങ്കിലും നല്ലൊരു ഫോട്ടോ കണ്ടാല്‍ “ഇത് ഫോട്ടോഷോപ്പ് ആണെന്നാകും” നാം ആദ്യം പറയുക. അത്രയധികം ഉപയോഗിക്കപ്പെടുന്ന അല്ലെങ്കില്‍ എല്ലാവ‍ര്‍ക്കും അറിയാവുന്ന സോഫ്റ്റ്വെയറായ ഫോട്ടോഷോപ്പിലും എഐ അധിനിവേശം സംഭവിച്ചിരിക്കുകയാണെന്നതാണ് പുതിയ വാര്‍ത്ത. അഡോബി ഫോട്ടോഷോപ്പിലേക്ക് ജനറേറ്റീവ് എഐ സാങ്കേതിക വിദ്യ (Genarative AI) ഉള്‍പ്പെടുത്തുകയാണ് കമ്ബനി. വളരെ ലളിതമായ ടെക്‌സ്‌റ്റ് കമാൻഡുകളെ അടിസ്ഥാനമാക്കി ചിത്രങ്ങള്‍ സൃഷ്‌ടിക്കാനും എഡിറ്റ് ചെയ്യാനും യൂസേഴ്സിനെ അനുവദിക്കുന്ന ‘ജനറേറ്റീവ് ഫില്‍’ ഓപ്ഷനാണ് പുതുതായി അവതരിപ്പിക്കുന്നത്. ചിത്രത്തിനുള്ളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും ഫ്രെയിമിന് പുറത്തേക്ക് ചിത്രം വലുതാക്കാനുമൊക്കെ ജനറേറ്റീവ് ഫില്‍ സംവിധാനം ഉപയോഗപ്പെടുത്താം. അഡോബിയുടെ തന്നെ ഫയര്‍ഫ്ലൈ (Adobe Firefly) ക്രിയേറ്റീവ് ജനറേറ്റീവ് എഐ മോഡലാണ് പുതിയ ടൂളിന് പിന്നിലുമുള്ളത്.