HomeTech And gadgetsവരുന്നു...ഭൂമി കുലുക്കത്തിൽ നിന്നും രക്ഷിക്കുന്ന കട്ടിൽ... വീഡിയോ

വരുന്നു…ഭൂമി കുലുക്കത്തിൽ നിന്നും രക്ഷിക്കുന്ന കട്ടിൽ… വീഡിയോ

മോസ്കോ: എണീറ്റിരിക്കുമ്പോൾ ഭൂമി കുലുക്കം ഉണ്ടായാൽ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാം.എന്നാൽ, ഉറങ്ങി കിടക്കുമ്പോൾ ഭൂചലനം ഉണ്ടായാലോ? എങ്ങനെ രക്ഷപ്പെടും.അതിനും പ്രതിവിധിയായി കഴിഞ്ഞു. റഷ്യൻ കണ്ടുപിടിത്തകാരനായ ദാഹിർ സെമനോവാണ് ഭൂമികുലുക്കം ഉണ്ടാകുമ്പോൾ കട്ടിലിൽ കിടക്കുന്ന ആളെ സംരക്ഷിക്കുന്ന തരത്തിലുള്ള കട്ടിൽ രൂപകൽപന ചെയ്തിരിക്കുന്നത്.

സാധാരണ കട്ടിലിനെക്കാൾ ഉയരമുള്ള ഈ സ്പെഷ്യൽ കട്ടിലിന് ഭൂമികുലുക്കം നടന്നാൽ അത് തിരിച്ചറിയാൻ കഴിയുന്ന സെൻസറുകളുണ്ട്. ഭൂമി കുലുങ്ങിയാൽ ഉടൻ തന്നെ കട്ടിലിൽ കിടക്കുന്ന ആൾ ബോക്സ് രൂപത്തിലുള്ള ലോഹത്തിനുള്ളിലാകും. മാത്രമല്ല സഹായത്തിനായി ആരെങ്കിലും എത്തുന്നതുവരെ അതിനുള്ളിൽ ഒരാൾക്കാവശ്യമായ ഭക്ഷണ സാധനങ്ങൾ, കുപ്പിവെള്ളം, പ്രഥമ ശ്രൂശ്രൂഷയ്ക്ക് ആവശ്യമായ സാധനങ്ങൾ, ഗ്യാസ് മാസ്ക്കുകൾ സഹിതം ഉണ്ടാവും. ഒരാഴ്ചയോളം ഇതിനുള്ളിൽ സുഖമായി ജീവിക്കാനാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments