HomeAround KeralaIdukkiമുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ ഒരടി ഉയര്‍ത്തി; പെരിയാര്‍ തീരത്ത് ജാഗ്രത നിർദേശം

മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ ഒരടി ഉയര്‍ത്തി; പെരിയാര്‍ തീരത്ത് ജാഗ്രത നിർദേശം

കുമളി: മുല്ലപ്പെരിയാറിലെ നാല് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം ഒരടിയായി ഉയര്‍ത്തി. ഇതോടെ ഇടുക്കി ഡാമിലേക്ക് ഒഴുകുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 1200 ഘനയടി ആയി ഉയര്‍ന്നു. തീരത്ത് അതീവ ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്. നേരത്തേ നാല് ഷട്ടറുകളും അരയടി മാത്രമാണ് ഉയര്‍ത്തിയിരുന്നത് . ജലനിരപ്പ് സംഭരണശേഷിയോടടുത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ പുലര്‍ച്ചെ തുറന്നത്. പെരിയാറിന്റെ തീരവാസികളോട് ജാഗ്രത പാലിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നീരൊഴുക്ക് കൂടിയതോടെ അണക്കെട്ടിലെ ജലനിരപ്പ് 141.7 അടിയായി ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നത്. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് അണക്കെട്ടിലേക്കുള്ള തീരൊഴുക്ക് ശക്തിപ്രാപിച്ചത് . നിലവില്‍ മൂവായിരത്തിലേറെ ഘനയടി വെള്ളം മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ തമിഴ്‌നാടിന് പരമാവധി കൊണ്ടുപോകാന്‍ സാധിക്കുന്ന ജലം രണ്ടായിരത്തിലേറെ ഘനയടി മാത്രമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments