കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പ്രമുഖ സി പി എം നേതാവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ പി.ടി രാജന് (72) അന്തരിച്ചു. സി.ഐ.ടി.യു ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ റാഞ്ചിയിലെത്തിയ അദ്ദേഹം അവിടെ വച്ച് ഹൃദയാഘാതത്തേത്തുടര്‍ന്നാണ് മരിച്ചത്. കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറും മുന്‍ മേയറുമായ എം.എം പത്മാവതിയാണ് ഭാര്യ. ട്രേഡ് യൂണിയന് രംഗത്തും കര്‍ഷക പ്രസ്ഥാനങ്ങളിലും സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ജില്ലയില്‍ പാര്‍ട്ടിക്ക് അടിത്തറയുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പൊതുരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു പി.ടി.ആര് എന്നറിയപ്പെടുന്ന പി.ടി രാജന്. ചുമട്ടുതൊഴിലാളി യൂണിയന് സംസ്ഥാന സെക്രട്ടറിയുമാണ് അദ്ദേഹം. മുന്‍ കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറുമായിരുന്നു.
സി പി എം നേതാവും സി.ഐ.ടി.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി.ടി രാജന് അന്തരിച്ചു
RELATED ARTICLES