HomeUncategorizedഹൃദയാഘാതം ഉണ്ടാക്കുന്നത് കാപ്പിയോ ചായയോ ?

ഹൃദയാഘാതം ഉണ്ടാക്കുന്നത് കാപ്പിയോ ചായയോ ?

കാപ്പിയുടെ ഗുണ-ദോഷങ്ങളെക്കുറിച്ചു നിരവധി പഠനങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നു. എന്നാല്‍ കാപ്പി രക്ത സമ്മര്‍ദമുയര്‍ത്തുമെന്നും ലഹരിയായി മാറുമെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. ഇക്കാര്യത്തില്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ പുതിയൊരു പഠന റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നു. ദിവസവും മൂന്നു കപ്പ് കാപ്പി സ്ഥിരമാക്കുന്നതു ഹൃദയാഘാതമൊഴിവാക്കാന്‍ സഹായിക്കുമത്രേ. കൊറിയയിലുള്ള ശാസ്ത്രജ്ഞരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്.

ഹൃദ്രോഗമുള്ള 25,000 പേരില്‍ പഠനം നടത്തി. 41 വയസായിരുന്നു ഇവരുടെ ശരാശരി പ്രായം. പുരുഷന്‍മാരിലും സ്ത്രീകളിലും പഠനം നടത്തി. കാപ്പി കുടിക്കുന്ന അളവില്‍ മനുഷ്യരില്‍ കാത്സ്യത്തിന്‍റെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളുടെ പ്രവര്‍ത്തനത്തെ ഊര്‍ജിതപ്പെടുത്താനും കാപ്പി കുടിക്കുന്നതു സഹായിക്കും. രക്ത ധമനികളുടെ പ്രവര്‍ത്തനം ശക്തമാകുമ്പോള്‍ ഹൃദയം ആരോഗ്യത്തോടെ ഇരിക്കുന്നു. നല്ല രീതിയില്‍ രക്തം ഹൃദയത്തിലേക്ക് പമ്പ് ചെയ്യുന്നതാണ് ഇതിനു കാരണം.

സൗത്ത് കൊറിയയിലെ സോളിലുള്ള കാമ്പുക്ക് സാംസങ് ഹോസ്പിറ്റലിലാണ് കാപ്പിയുടെ ഗുണത്തെക്കുറിച്ചുള്ള പഠനം നടന്നത്. ഹോസ്പിറ്റല്‍ പുറത്തിറക്കുന്ന മെഡിക്കല്‍ ജേണലില്‍ ഈ പഠനം പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ഹൃദയ ധമനികളെ അടിസ്ഥാനമാക്കിയുള്ള പഠനമാണിതെന്നു പറയുന്നവരുമുണ്ട്. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ സീനിയര്‍ ഡയറ്റീഷ്യനായ വിക്റ്റോരിയ ടെയ്ലര്‍ പറയുന്നതും ഇതാണ്. ഈ പഠനം ഊന്നല്‍ നല്‍കിയിരിക്കുന്നത് ഹൃദയ ധമനികളുടെ പ്രവര്‍ത്തനത്തെയാണ്. കാപ്പി കുടിക്കുന്നതു ഹൃദയ ധമനികളെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്നു പറയുന്നു. ധമനികളില്‍ കൊഴുപ്പും മറ്റും അടിഞ്ഞു കൂടുന്നതാണ് ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഇക്കാര്യം ശരിയാണെന്നു തെളിയിക്കാന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു.

കടപ്പാട്: മെട്രോ വാർത്ത

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments