ബഡായി ബംഗ്ളാവിലെ ആര്യയ്ക് പ്രേക്ഷകർ നൽകിയ ആ പുതിയ പേര് ! അതിനെക്കുറിച്ച് വീണ്ടും തുറന്നു പറഞ്ഞു താരം !

43

ബഡായി ബംഗ്ളാവ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തയായ ആര്യയുടെ യഥാര്‍ത്ഥ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ മനസ്സിലാക്കിയത് ബിഗ് ബോസിലേക്ക് വന്നതിന് ശേഷമായിരുന്നു. ബിഗ് ബോസ് ആദ്യ സീസണില്‍ ക്ഷണമുണ്ടായിരുന്നുവെങ്കിലും താരത്തിന് അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേക്കുറിച്ച്‌ ആര്യ തന്നെയായിരുന്നു പറഞ്ഞത്. മുന്‍പരിചയമുള്ളവരും അല്ലാത്തവരുമൊക്കെയായിരുന്നു ബിഗ് ബോസില്‍ ആര്യയ്‌ക്കൊപ്പമുണ്ടായിരുന്നത്. ശക്തമായ പിന്തുണ നേടി മുന്നേറുന്നതിനൊപ്പം കടുത്ത വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. കുടുംബത്തേയും വിമര്‍ശിക്കുന്നത് തുടര്‍ന്നതോടെയായിരുന്നു ആര്യ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി അവസാനിപ്പിക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ആര്യയ്‌ക്കൊരു ഫളാറ്റ്, ആര്യവെമ്ബാല തുടങ്ങിയ പേരുകളായിരുന്നു വിമര്‍ശകര്‍ താരത്തിനായി ചാര്‍ത്തി നല്‍കിയത്. ആര്യവെമ്ബാലയെന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള ചിത്രവുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്. വൗ, ദി വെമ്ബാല ഫില്‍ട്ടര്‍, താങ്ക് യൂ ഇന്‍സ്റ്റഗ്രാമെന്നായിരുന്നു താരം കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ ചിത്രം വൈറലായി മാറിയത്.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ആര്യ എത്തിയിരുന്നു. ആര്യവെമ്ബാല എന്ന പേര് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. പാമ്ബിനെ എല്ലാവര്‍ക്കും പേടിയാണ്. പാമ്ബുകളുടെ രാജാവായ രാജവെമ്ബാലയായാണ് അവര്‍ എന്നെ വിശേഷിപ്പിച്ചത്. ഭയവും ബഹുമാനവും ഉള്ളതിനാലാണ് അവര്‍ ഈ പേര് നല്‍കിയതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു.