ബെയ്‌റൂട്ട് സ്ഫോടനം: മരണ സംഖ്യ 78 പിന്നിട്ടു; ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ്

39

ബെയ്‌റൂത്തിനെ നടുക്കിയ ഉഗ്ര സ്‌ഫോടനങ്ങളില്‍ മരണ സംഖ്യ 78 പിന്നിട്ടു. നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണെന്ന് ലെബനന്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി. സ്‌ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല. വൈകിട്ടോടുകൂടിയായിരുന്നു ബെയ്‌റൂത്തിനെ പിടിച്ചു കുലുക്കിയ സ്‌ഫോടനം. തുറമുഖത്തിനടുത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. തൊട്ടു പിന്നാലെ മറ്റൊരു വന്‍ സ്‌ഫോടനവും നടന്നു. ബെയ്‌റൂത്തിലുണ്ടായത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

ലെബനന് എല്ലാ വിധ സഹായവും യുഎസ് വാഗ്ധാനം ചെയ്തു. ബെയ്‌റൂത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചു.