ആ അര മണിക്കൂർ; ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു; വെന്റിലേറ്റർ ഓഫാക്കാനൊരുങ്ങിയിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന ആ അത്ഭുത സംഭവം വിവരിച്ച് നടൻ ബാല !

4

കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം നടന്‍ ബാല പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. എന്നാൽ, ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ അതീവഗുരുതരാവസ്ഥയിലായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വെന്റിലേറ്റര്‍ ഓഫ് ചെയ്യുന്നതിനെക്കുറിച്ച്‌ വരെ പറഞ്ഞെന്നും ദൈവത്തിന്റെ അത്ഭുതമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്നുമാണ് ബാല പറയുന്നത്. അവസ്ഥ മോശമായപ്പോള്‍ ഡോണറോട് പോലും വരേണ്ടെന്ന് പറഞ്ഞു. വിദേശത്ത് ഉള്ളവര്‍ പോലും ഉടനെ എത്തി. മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന് ഡോക്ടര്‍ ചേട്ടനോടും ചേച്ചിയോടും പറഞ്ഞു. അവര്‍ക്ക് എന്ത് തീരുമാനിക്കണമെന്ന് അറിയാത്ത അവസ്ഥ. ‘നിങ്ങളുടെ സഹോദരനാണെങ്കില്‍ ഈ അവസ്ഥയില്‍ നിങ്ങള്‍ എന്ത് ചെയ്യു’മെന്ന് ഡോക്ടറോട് ചേച്ചി ചോദിച്ചപ്പോള്‍, ‘മനസമാധാനമായി വിട്ടേക്കും എന്നാണ് ഡോക്ടര്‍ പറഞ്ഞത്. കാരണം തിരിച്ച്‌ വന്നാലും മുഴുവന്‍ രൂപത്തില്‍ വരുമോയെന്ന് അറിയില്ലെന്നും. നിങ്ങള്‍ പറ‍ഞ്ഞാല്‍ വെന്‍‌റിലേറ്റര്‍ ഓഫ് ചെയ്യാമെന്നും ഡോക്ടര്‍ ചേച്ചിയോട് പറഞ്ഞു. അവര്‍ ഒന്നുകൂടി ആലോചിക്കാന്‍ ഒരു മണിക്കൂര്‍ സമയം ചോദിച്ചു. ഡിസ്കസ് ചെയ്തിട്ട് ഫോര്‍മാലിറ്റി കഴിഞ്ഞ് പബ്ലിക്കിനെ അറിയിക്കാമെന്ന് അവര്‍ കരുതി. അവര്‍ ചോദിച്ച ഒരു മണിക്കൂറില്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും എനിക്ക് മാറ്റം വന്ന് തുടങ്ങി. അരമണിക്കൂറില്‍ നടന്ന ദൈവത്തിന്റെ അത്ഭുതം. ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിച്ചു.- ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞു.