HomeHealth Newsപഞ്ചസാര മാത്രമല്ല, പ്രമേഹരോഗികൾ നിർബന്ധമായും ഒഴിവാക്കണം ഈ മൂന്നു ഭക്ഷണങ്ങൾ !

പഞ്ചസാര മാത്രമല്ല, പ്രമേഹരോഗികൾ നിർബന്ധമായും ഒഴിവാക്കണം ഈ മൂന്നു ഭക്ഷണങ്ങൾ !

ജീവിത ശൈലീരോഗങ്ങളിൽ ഇന്ന് പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം. ഇന്ന് പ്രമേഹത്തെ ഒരു സാധാരണ രോഗമായാണ് കണക്കാക്കുന്നത്. എന്നാൽ ഒരു രോഗാവസ്ഥയിലുപരി പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. പലപ്പോഴും മരണത്തിന് വരെ ഇത് കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്. പ്രമേഹം ഉള്ളവർ തീർച്ചയായും ഒഴിവാക്കേണ്ട മൂന്നുതരം ഭക്ഷണങ്ങൾ ഉണ്ട്. അവയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഒന്ന്

സംസ്കരിച്ച ഭക്ഷണം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീസ്, സോസേജ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളില്‍ അമിതമായി പഞ്ചസാര അടങ്ങിയിച്ചുണ്ട്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

രണ്ട്

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍‌ ട്രാന്‍സ് ഫാറ്റ് ചേര്‍ന്നിരിക്കുന്നു. ഇവ ഇന്‍സുലിന്‍ ഉത്പാദത്തെ ബാധിക്കാം. അതിനാല്‍ പ്രമേഹ രോഗികള്‍ ഇവയും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കൂടാനും കാരണമാകുന്നു.

മൂന്ന്

വൈറ്റ് ബ്രഡാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന ‘ഗ്ലൈസെമിക്’ സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ പ്രമേഹ രോഗികള്‍ വൈറ്റ് ബ്രഡ് ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments