HomeFaithവിശ്വാസികളെ സ്തബ്ധരാക്കി വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തകട്ട വീണ്ടും ദ്രാവകമായി; 1389 മുതൽ എല്ലാവർഷവും നടക്കുന്ന ആ...

വിശ്വാസികളെ സ്തബ്ധരാക്കി വിശുദ്ധ ജാനുയേരിയസ്സിന്റെ രക്തകട്ട വീണ്ടും ദ്രാവകമായി; 1389 മുതൽ എല്ലാവർഷവും നടക്കുന്ന ആ അത്ഭുതത്തിന്റെ പിന്നിലെ സംഭവം ഇങ്ങനെ:

ഇറ്റലിയിലെ നേപ്പിള്‍സിന്റെ മധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ വീണ്ടും രക്തമായി അലിഞ്ഞു. ഇറ്റാലിയന്‍ സമയം 10:05-നാണ് വിശ്വാസികളെ സ്തബദ്ധരാക്കി വീണ്ടും അത്ഭുതം സംഭവിച്ചത്. രക്തകട്ടകള്‍ അലിഞ്ഞുവെന്ന പ്രഖ്യാപനം വന്‍ കരഘോഷത്തോടെയാണ് നേപ്പിള്‍സ് കത്തീഡ്രലിലും, പുറത്തുമായി തടിച്ചുകൂടിയ ജനാവലി സ്വീകരിച്ചത്. ആയിരങ്ങള്‍ ഒരുമിച്ചെത്തിയ കത്തീഡ്രലില്‍ തിരുശേഷിപ്പ് വഹിച്ച കര്‍ദ്ദിനാള്‍ ക്രെസെന്‍സിയോ സെപ്പേക്ക് ബോധക്ഷയം സംഭവിച്ചതു ഏവരെയും ആശങ്കയിലാഴ്ത്തിയെങ്കിലും അദ്ദേഹം ദേവാലയത്തില്‍ നിന്നു പിന്‍വാങ്ങിയില്ല.

വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16-നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്ത് മതപീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ചയാളാണ് വിശുദ്ധ ജാനുയേരിയസ്. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. ഉണങ്ങി കട്ടപിടിച്ച ഈ രക്തം അലിയുന്ന പ്രതിഭാസത്തെ വിവരിക്കുവാന്‍ ശാസ്ത്രജ്ഞര്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.

അത്ഭുതത്തിന് സാക്ഷ്യം വഹിക്കുവാനായി പുറത്ത് തടിച്ചു കൂടിയിരിക്കുന്ന ജനാവലിയെ കാണിക്കുവാനായി രക്തം സൂക്ഷിച്ചിരിക്കുന്ന ചെറിയ പാത്രം പുറത്തേക്കെടുക്കവെയാണ് കര്‍ദ്ദിനാളിന് ബോധക്ഷയം സംഭവിച്ചത്. അമിതമായ ചൂടാണ് കര്‍ദ്ദിനാളിന്റെ മോഹാലസ്യത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വര്‍ഷത്തില്‍ മൂന്ന്‍ പ്രാവശ്യമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് രക്തമായി മാറുന്ന അത്ഭുതം സംഭവിക്കുന്നത്. 1389-മുതല്‍ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments