HomeFaithഅബോർഷൻ ചെയ്യുന്നവർ വായിക്കാനായി ഫാ.റെജി പുലിക്കോട്ടിലിന്റെ കണ്ണുനനയിക്കുന്ന ഒരു അനുഭവം !!

അബോർഷൻ ചെയ്യുന്നവർ വായിക്കാനായി ഫാ.റെജി പുലിക്കോട്ടിലിന്റെ കണ്ണുനനയിക്കുന്ന ഒരു അനുഭവം !!

 

വിവേകമതിയായ ഒരു സ്‌ത്രീ ഒരിക്കലും യാഥാർഥ്യത്തിനുനേരെ കണ്ണടച്ച് ‘ഇരുട്ടിൽ നടക്കില്ല.’ ‘തലയിലെ കണ്ണുകൾ,’ അതായത്‌ തന്‍റെ ബുദ്ധി, ഉപയോഗിച്ച് അവൾ പ്രവർത്തിക്കും. തന്‍റെ ചെയ്‌തികളുടെ ഭവിഷ്യത്തുക്കൾ എന്തായിരിക്കുമെന്നു ചിന്തിക്കാനുള്ള കഴിവ്‌ അവൾക്കുണ്ട്. തന്‍റെ ഉദരത്തിൽ തുടിക്കുന്നത്‌ ഒരു അമൂല്യ ജീവനാണെന്ന സത്യം മനസ്സിലാക്കാതെ പ്രവർത്തിക്കുന്ന സ്‌ത്രീയിൽനിന്നു വ്യത്യസ്‌തമായി, സഹാനുഭൂതിയോടെ അവൾ തന്‍റെ ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കും. തന്റെ കുഞ്ഞിന് മുന്നില്‍ തന്റെ ജീവന്‍ ഒന്നുമല്ല എന്ന് പ്രഖ്യാപിച്ച് ഭൂമിയില്‍ നിന്നും മറഞ്ഞുപോയ ഒരമ്മ നമ്മുടെ ഈ കൊച്ചുകേരളത്തിലുമുണ്ട്. അച്ചാമ്മ എന്നാണ് ആ അമ്മയുടെ പേര്. പന്ത്രണ്ട് മക്കളായിരുന്നു അച്ചാമ്മയ്ക്ക്. അതില്‍ ഏറ്റവും ഇളയ കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുന്ന സമയത്താണ് അച്ചാമ്മയ്ക്ക് കാന്‍സര്‍ മൂര്‍ച്ഛിക്കുന്നത്. കുഞ്ഞിനെ മൂത്തമകള്‍ ലിസിക്കുട്ടിയെ ഏല്‍പിച്ചിട്ടായിരുന്നു അച്ചാമ്മയുടെ അന്ത്യയാത്ര.

 

 

 

കുഞ്ഞനിയന് ഒരേ സമയം അമ്മയും ചേച്ചിയുമായി മറിയ കഥ ലിസിക്കുട്ടി പറയുന്നു. ”അമ്മ മരിക്കുമ്പോള്‍ ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. കുഞ്ഞിന് അന്ന് ആറുമാസം പ്രായം. അവനെ എന്റെ കയ്യില്‍ തന്നിട്ടാണ് അമ്മച്ചി പോയത്. ഞങ്ങള്‍ എല്ലാവരും തമ്മില്‍ ഒരു വയസ്സിന്റെ ഇളപ്പമേയുള്ളൂ. ഞങ്ങള്‍ പതിനൊന്ന് പേരും ചേര്‍ന്നാണ് അവനെ വളര്‍ത്തിയത്.” ലിസിക്കുട്ടിയും സഹോദരങ്ങളും ചേര്‍ന്ന് വളര്‍ത്തിയ ആ കുഞ്ഞ് ഇന്നൊരു വൈദികനാണ്: ഫാദര്‍ റെജി പുലിക്കോട്ടില്‍.

 

 

 
അച്ചാമ്മയുടെ മാറിടത്തിലായിരുന്നു ആദ്യം കാന്‍സര്‍ മുഴയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. അത് നീക്കം ചെയ്ത ഡോക്ടര്‍ അച്ചാമ്മയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കി. ഇനിയൊരു ഗര്‍ഭധാരണം പാടില്ല. എന്നാല്‍ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. അച്ചാമ്മയുടെ ഉദരത്തില്‍ പന്ത്രണ്ടാമത്തെ കുഞ്ഞ് ഉരുവായി. ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുന്ന സമയത്ത് അവര്‍ക്ക് കാന്‍സര്‍ വീണ്ടും കൂടി. ഗര്‍ഭഛിദ്രത്തിലൂടെ മാത്രമേ രക്ഷപ്പെടൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. എന്നാല്‍ തന്റെ കുഞ്ഞിനെ നശിപ്പിച്ചിട്ട് തനിക്ക് ജീവിക്കണ്ട എന്ന തീരുമാനത്തില്‍ അച്ചാമ്മ ഉറച്ചുനിന്നു. ഡോക്ടര്‍മാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിന് അവര്‍ വഴങ്ങിയില്ല. പന്ത്രണ്ട് മക്കള്‍ക്ക് ജന്മം നല്‍കുക എന്നത് ദൈവം തനിക്ക് നല്‍കിയ നിയോഗമായി കരുതി അവര്‍ പ്രതിസന്ധികളിലൂടെ മുന്നോട്ട് പോയി. ദൈവത്തിന്റെ പദ്ധതിക്ക് തന്റെ കുഞ്ഞിനെ സമര്‍പ്പിക്കാനാണ് ആ അമ്മ തീരുമാനിച്ചത്.

 

 

 
പന്ത്രണ്ടാമനായി ഒരാണ്‍കുഞ്ഞ് പിറന്നു. ”എട്ടാം മാസത്തിലാണ് അവന്‍ ജനിച്ചത്. പക്ഷെ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു. ആ സമയത്ത് അമ്മച്ചി വേദന കൊണ്ട് പുളയുന്ന അവസരം വരെ ഉണ്ടായിട്ടുണ്ട്. അമ്മച്ചിയെയും കുഞ്ഞിനെയും നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു, അങ്ങനെ ഞാന്‍ അവന് അമ്മയും ചേച്ചിയുമായി.” ഒന്നു നിര്‍ത്തി ലിസിക്കുട്ടി ഓര്‍ത്തു പറഞ്ഞു, ”ആരോടും ദേഷ്യപ്പടുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ല ഞങ്ങളുടെ അമ്മച്ചി. കിടപ്പിലായപ്പോഴും എന്റെ കുഞ്ഞുങ്ങളെ തമ്പുരാന്‍ നോക്കിക്കൊള്ളും എന്നായിരുന്നു അമ്മച്ചിയുടെ പറച്ചില്‍. പരാതിയോ പരിഭവങ്ങളോ ആരോടും ഇല്ല. മറ്റുള്ളവരെ സഹായിക്കാനും അവര്‍ക്ക് എന്തെങ്കിലും കൊടുക്കാനും അമ്മച്ചിക്ക് നല്ല ഉത്സാഹമായിരുന്നു. അതേ സ്വഭാവമാണ് റെജിയച്ചനും. എപ്പോഴും അച്ചന്റെ മുഖത്ത് ഒരു ചിരിയുണ്ടാകും.” ലിസിക്കുട്ടി റെജിയച്ചനെക്കുറിച്ച് പറഞ്ഞു.

 

 

 

”ഒരു ദിവസം സ്‌കൂളില്‍ പോകുന്ന വഴിക്ക് ഒരു ഡോണ്‍ബോസ്‌കോയുടെ പടം കിട്ടി, കൂടെ ഒരു നോട്ടീസും. അത് വായിച്ച് കഴിഞ്ഞപ്പോഴാ അവന് അച്ചനാകണമെന്ന് തോന്നിയത്.” റെജിയച്ചന്‍ പുരോഹിതനായത് ഇങ്ങനെയെന്ന് ലിസിക്കുട്ടി. എസ്ഡിബി സഭയിലെ പുരോഹിതനാണ് ഇപ്പോള്‍ ഫാദര്‍ റെജി പുലിക്കോട്ട്.

കൊച്ചുപെൺകുട്ടികളെ വർഷങ്ങളായി ബലാൽസംഗത്തിനിരയാക്കിയത് അറുപതു വയസുള്ള കിഴവൻ !!

അയർലണ്ടിലെ പ്രവാസി യുവതികൾക്ക് പ്രസവശേഷം അലവൻസോടെ ലീവെടുത്ത് നാട്ടിൽ പോകാൻ അനുമതി !

ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നോ ? നിങ്ങൾക്ക് മലാശയ ക്യാൻസർ ഉണ്ടാവാം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments