HomeHealth Newsശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നോ ? നിങ്ങൾക്ക് മലാശയ ക്യാൻസർ ഉണ്ടാവാം !!

ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നോ ? നിങ്ങൾക്ക് മലാശയ ക്യാൻസർ ഉണ്ടാവാം !!

മലാശയ അർബുദം എന്ന മഹാരോഗം ഇന്ന് ഏറി വരുന്നതായി പഠനങ്ങൾ പറയുന്നു. ആളുകൾ മരണപ്പെടുന്ന കാൻസർ വിഭാഗത്തിൽ മൂന്നാം സ്ഥാനമാണ് ഈ ക്യാൻസറിനുള്ളത്. സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. 655000 ലേറെ ആളുകളാണ് മലാശയ ക്യാൻസർ മൂലം ഓരോ വർഷവും ലോകത്ത് മരിക്കുന്നത്. ക്യാൻസർ സംബന്ധമായി മരിക്കുന്ന ആളുകളിൽ രണ്ടാം സ്ഥാനമാണ് മലാശയ ക്യാൻസറിനുള്ളത്. എന്നാൽ ആരംഭദശയിൽ തന്നെ കണ്ടുപിടിച്ചാൽ വളരെ എളുപ്പത്തിൽ മാറ്റാവുന്ന തരം ക്യാൻസറാണിത്. അതുകൊണ്ടുതന്നെ ഈ ക്യാൻസറിന്റെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുന്നത് രോഗം ചികിൽസിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

തളർച്ച: ഇത് മലാശയ ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ശ്വാസമെടുക്കുന്നത് വേഗത്തിലും കുറഞ്ഞ സമയത്തിലുമാവുക, വിളർച്ച എന്നിവയൊക്കെ ഇതിന്റെ തുടർച്ചയായി വരാം.

മലത്തിൽ രക്തം കാണുക: മലബന്ധം മൂലമല്ലാതെ മലത്തിൽ രക്തം കണ്ടാൽ സൂക്ഷിക്കണം. അത് ഒരുപക്ഷെ മലാശയ ക്യാൻസറിന്റെ ലക്ഷണമാവാം.
പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ മലദ്വാരത്തിലൂടെ രക്തം വന്നാലും സൂക്ഷിക്കണം.

വണ്ണം കുറഞ്ഞു മലം പോവുക: മലശോധന സമയത്ത്, സാധാരണയിൽ നിന്നും വ്യത്യസ്തമായി വണ്ണം കുറഞ്ഞു മലം പോയാലും സൂക്ഷിക്കണം. മലാശയ ക്യാൻസർ ഉള്ളവരിൽ കുടലിന്റെ വ്യാസം കുറയുന്നതുമൂലമാണിങ്ങനെ സംഭവിക്കുന്നത്.

വയർ വലിപ്പം വയ്ക്കുക: അസാധാരണമായി വയർ വലിപ്പം വയ്ക്കുന്നത് സൂക്ഷിക്കേണ്ട ഒന്നാണ്. അതോടൊപ്പം വയറ്റിൽ വേദന, കഠിനമായ ക്ഷീണം എന്നിവയും ഉണ്ടാകും. മലാശയ ക്യാൻസർ ഉണ്ടെന്ന സംശയം ഉണ്ടായാൽ എത്രയും വേഗം ഡോക്ടറെ സമീപിക്കുക. കൊളനോസ്‌കോപ്പി എന്ന ടെസ്റ്റ് വഴി ക്യാൻസർ ഉണ്ടോ എന്നു തിരിച്ചറിയാനാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments