HomeNewsShortറഷ്യൻ ആക്രമണത്തിനെതിരായ പ്രമേയം; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടത്തിയ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു;...

റഷ്യൻ ആക്രമണത്തിനെതിരായ പ്രമേയം; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടത്തിയ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു; സ്ഥിതി അതിരൂക്ഷം

ആക്രമണത്തെ കുറിച്ച്‌ യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രത്യേക അടിയന്തിര സമ്മേളനത്തിന് ആഹ്വാനം ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടത്തിയ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു. ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നപ്പോള്‍ റഷ്യ പ്രമേയത്തെ എതിര്‍ത്തു. 15 അംഗസമിതിയില്‍ 11 പേര്‍ അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസാക്കി. വിഷയത്തില്‍ കൗണ്‍സില്‍ അവസാനമായി വിളിച്ചു കൂട്ടിയതിന് ശേഷം യുക്രെയ്‌നിലെ സ്ഥിതി വളരെ മോശമായതില്‍ ഖേദമുണ്ടെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. നയതന്ത്രപരമായല്ലാതെ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെലറൂസില്‍ നടക്കുന്ന ഇരുപക്ഷത്തിന്റേയും ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഉത്ഘണ്ഠയുണ്ടെന്നും തിരുമൂര്‍ത്തി പറഞ്ഞു. പ്രതികൂലമായ സാഹചര്യം ഇന്ത്യയുടെ ഒഴിപ്പിക്കല്‍ ദൗത്യത്തേയും ബാധിച്ചു. ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിയ്‌ക്കുന്നതിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്. പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments