HomeNewsLatest Newsകോവളം എം എൽ എ വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു; അക്രമിയെ പിടികൂടി നാട്ടുകാർ

കോവളം എം എൽ എ വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു; അക്രമിയെ പിടികൂടി നാട്ടുകാർ

കോവളം എം എൽ എ വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു. വീടിനുമുന്നിൽ നിർത്തിയിട്ട കാർ ആണ് തകർത്തത്. ബൈക്കില്‍ എത്തിയ അക്രമി രാവിലെ എട്ടു മണിയോടെ കമ്പിപ്പാര കൊണ്ടു വാഹനത്തിന്‍റെ ഗ്ലാസും മുന്‍വശവും തകര്‍ക്കുകയായിരുന്നു. ബാലരാമപുരം പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നിൽ ഉച്ചക്കട സ്വദേശിസന്തോഷ് എന്ന വ്യക്തിയാണ്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. സന്തോഷ് മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments