HomeAround KeralaThiruvananthapuramകൊച്ചുപെൺകുട്ടികളെ വർഷങ്ങളായി ബലാൽസംഗത്തിനിരയാക്കിയത് അറുപതു വയസുള്ള കിഴവൻ !!

കൊച്ചുപെൺകുട്ടികളെ വർഷങ്ങളായി ബലാൽസംഗത്തിനിരയാക്കിയത് അറുപതു വയസുള്ള കിഴവൻ !!

ബന്ധുവിന്‍റെ ഒന്പതും, 11ഉം വയസുള്ള സഹോദരിമാരായ ബാലികമാരെ നിരന്തരം പീഡനത്തിനു വിധേയനാക്കിയ അറുപതുകാരന്‍  പിടിയിലായി. അയ്യന്പിള്ളി വലിയതറ സ്വദേശിയെയാണ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. എടവനക്കാടുള്ള ബന്ധുവിന്‍റെ ഒന്പതും, 11ഉം വയസുള്ള  കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ബാലികമാരുടെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ എത്തുന്ന പ്രതി 2015 മുതല്‍ ഇവരെ പീഡിപ്പിച്ചു വരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ അടുത്ത് ഒന്പതുകാരിക്കു രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് എറണാകുളം ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാരണം മനസിലായതോടെ  ഡോക്ടര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ഇവര്‍ ഞാറക്കല്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് വീട്ടുകാരുടെ സാന്നിധ്യത്തില്‍ പോലീസ് ബാലികയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനത്തിന്‍റെ കഥ പുറത്തറിയുന്നത്. തുടര്‍ന്ന് ഇന്നലെ രാത്രി പ്രതിയെ അയ്യന്‍പിള്ളിയിലുള്ള വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നോ ? നിങ്ങൾക്ക് മലാശയ ക്യാൻസർ ഉണ്ടാവാം !!

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

അയർലണ്ടിലെ പ്രവാസി യുവതികൾക്ക് പ്രസവശേഷം അലവൻസോടെ ലീവെടുത്ത് നാട്ടിൽ പോകാൻ അനുമതി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments