HomeCinemaവിസ്മയ മോഹന്‍ലാലും സിനിമയിലേക്ക്; തുടക്കം അച്ഛൻ സംവിധാനം ചെയ്യുന്ന ബറോസിലൂടെ

വിസ്മയ മോഹന്‍ലാലും സിനിമയിലേക്ക്; തുടക്കം അച്ഛൻ സംവിധാനം ചെയ്യുന്ന ബറോസിലൂടെ

വിസ്മയ മോഹന്‍ലാലും സിനിമയില്‍ എത്തുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലൂടെയായിരിക്കും മകള്‍ മായ എന്ന വിസ്മയ സിനിമയിലേക്ക് എത്തുക. അഭിനേത്രി ആയല്ല അച്ഛനൊപ്പം സംവിധാന സഹായി ആയിട്ടായിരിക്കും വിസ്മയ പ്രവര്‍ത്തിക്കുക. നിര്‍മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. സുരേഷ് കുമാറിന്റെ മൂത്ത മകള്‍ രേവതിയും ഈ ചിത്രത്തില്‍ സംവിധാന സഹായി ആകുന്നുണ്ട്. നേരത്തേ പ്രണവ് മോഹന്‍ലാലും സിനിമയില്‍ അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമാണ് നായകനായി അരങ്ങേറിയത്. അച്ഛനെയും ചേട്ടനെയും പോലെ ആയോധന അഭ്യാസങ്ങളില്‍ തനിക്കുള്ള താല്‍പ്പര്യവും വിസ്മയ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വിഡിയോകള്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം. എഴുത്തും വരയുമായി ഒരു പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് തന്റെ സംവിധാന സംരംഭമായ ബറോസ് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. വന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ 3ഡി ഫാന്റസി ചിത്രം ഇന്ത്യയിലെ പോര്‍ച്ചുഗീസ് കടന്നുവരവിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന മാന്ത്രിക കഥയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments