HomeNewsLatest Newsകോട്ടയം ഏറ്റുമാനൂരിലെ മത്സ്യമാര്‍ക്കറ്റില്‍ രണ്ട് തൊഴിലാളികള്‍ക്ക് കൊവിഡ്; സമ്പർക്കപ്പട്ടികയിൽ നിരവധിപ്പേർ; ആശങ്ക

കോട്ടയം ഏറ്റുമാനൂരിലെ മത്സ്യമാര്‍ക്കറ്റില്‍ രണ്ട് തൊഴിലാളികള്‍ക്ക് കൊവിഡ്; സമ്പർക്കപ്പട്ടികയിൽ നിരവധിപ്പേർ; ആശങ്ക

കോട്ടയം ഏറ്റുമാനൂരിലെ മത്സ്യമാര്‍ക്കറ്റില്‍ രണ്ട് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മുതല്‍ നാല് വരെ 48 തൊഴിലാളികള്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും ഇവരുടെ സമ്ബര്‍ക്കപട്ടിക ഏറെ വിപുലമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവരെ പള്ളിക്കത്തോട്ടിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്തു സ്വദേശിയായ 56 കാരനുമാണു രോഗം കണ്ടെത്തിയത്. മത്സ്യവ്യാപാരികളില്‍ നിന്ന് പെട്ടികള്‍ എടുത്ത് അടുക്കിവയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവരാണ് ഇവര്‍. രണ്ട് പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാര്‍ക്കറ്റില്‍ നിന്ന് മീന്‍ എടുത്ത് വില്‍പ്പന നടത്തുന്നവരുമായി ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments