പതിനാല് തവണ പ്രേമലു തീയറ്ററില്‍ കണ്ട ആരാധികയ്ക്ക് ഭാവന സ്റുഡിയോസിന്റെ വക പ്രത്യേക സമ്മാനം. പ്രേമലു സിനിമ പതിനാലു തവണ തീയറ്ററില്‍ കണ്ടു എന്ന് ഭാവന സ്റ്റുഡിയോസ് ഇൻസ്റ്റ ഗ്രാം പേജില്‍ കമന്റ് ഇട്ട കൊല്ലം സ്വദേശിയായ ആരാധിക ആര്യ ആർ കുമാറിനാണ് ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും പ്രേമലു തീയറ്ററില്‍ കാണുവാനുള്ള സൗകര്യമൊരുക്കി പ്രേമലു ടോപ് ഫാൻ പാസ് ഇഷ്യു ചെയ്തത്. ഭാവന സ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് ഈ സർപ്രൈസ് സമ്മാനം ആര്യയ്ക്ക് കൈമാറിയത്. “താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും ” എന്ന്നാണ് പാസ് ലഭിച്ച ശേഷം ആര്യ സമൂഹമാധ്യമത്തില്‍ കുറിച്ചത് .