HomeNewsLatest Newsതനിക്ക് ക്യാൻസർ സ്ഥിരീകരിച്ചതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ എസ്. സോമനാഥൻ; രോഗം സ്ഥിരീകരിച്ചത് ആദിത്യ എല്‍-1 വിക്ഷേപണദിനത്തില്‍

തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ എസ്. സോമനാഥൻ; രോഗം സ്ഥിരീകരിച്ചത് ആദിത്യ എല്‍-1 വിക്ഷേപണദിനത്തില്‍

തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ എസ്. സോമനാഥൻ. സ്കാനിങ്ങിലൂടെ വയറ്റില്‍ അർബുദം കണ്ടെത്തിയതായി സോമനാഥ് തന്നെയാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വേളയില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് എന്താണെന്ന് മനസിലായില്ല. സ്കാനിങ്ങില്‍ ഒരു വയറ്റില്‍ മുഴ കണ്ടെത്തി. രോഗവിവരം അറിഞ്ഞപ്പോള്‍ തനിക്കും കുടുംബത്തിനും സഹപ്രവർത്തകർക്കും ഞെട്ടലായിരുന്നുവെന്നും സോമനാഥ് പറഞ്ഞു. തുടർപരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് പോയി. നാലു ദിവസം ചികിത്സയിലായിരുന്നു. കീമോ തെറപ്പിയും ശസ്ത്രക്രിയയും നടത്തി. രോഗവിമുക്തിയായെന്നും പരിശോധനകള്‍ തുടർന്നുവരികയാണെന്നും തർമക് മീഡിയ ഹൗസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments