HomeAround Keralaപാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന്‌ നിഗമനം

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന്‌ നിഗമനം

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ. ഭാര്യ മരീന, മക്കളായ ജെറാൾഡ്, ജെറീന, ജെറിൻ എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ജയ്സൺ ആത്മഹത്യ ചെയ്തത്. കുട്ടികളുടെയും മൃതദേഹം ഒരു മുറിയിൽ ആയിരുന്നു. ഭാര്യ മരിയയുടെ അദ്ദേഹം മറ്റൊരു മുറിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലും. തൊട്ടടുത്ത മുറിയിൽ ജയ്സൺ തൂങ്ങിമരിച്ചു. രാവിലെ തന്റെ വീട്ടിൽ എത്തണമെന്ന് ജയ്സൺ സഹോദരനോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ ഫോണിൽ വിളിച്ചാണ് പെട്ടെന്ന് വീട്ടിൽ എത്തണമെന്ന് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വീട്ടിലെത്തിയ സഹോദരൻ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് പരിശോധിച്ചു. അകത്തേക്ക് കയറിവരാൻ എഴുതിയ കുറിപ്പ് വീടിന് പുറത്ത് വച്ചിട്ടുണ്ടായിരുന്നു. അകത്തു കയറി നോക്കിയപ്പോഴാണ് അഞ്ചുപേരും മരിച്ചു കിടക്കുന്നത് കണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments