HomeCinemaവീണ്ടും സിനിമ തിരക്കിലേക്ക് മടങ്ങി സുരേഷ് ഗോപി; ട്രോൾ പെരുമഴയുമായി ജനം

വീണ്ടും സിനിമ തിരക്കിലേക്ക് മടങ്ങി സുരേഷ് ഗോപി; ട്രോൾ പെരുമഴയുമായി ജനം

ബിജെപിക്ക് ഇത്തവണ വലിയ നേട്ടമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായ തരംഗം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ആകെയുളള 20 സീറ്റുകളില്‍ പത്തൊമ്പതിലും യുഡിഎഫും ഒന്നില്‍ മാത്രം എല്‍ഡിഎഫുമാണ് വിജയിച്ചത്. തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സുരേഷ് ഗോപി ഇത്തവണ മല്‍സരിച്ചത്. എന്നാല്‍ അദ്ദേഹത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കൂടുതല്‍ വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും സിനിമയില്‍ സജീവമാകാനുളള ഒരുക്കങ്ങളിലാണ് സുരേഷ് ഗോപി. കൈനിറയെ സിനിമകളാണ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

വിജയ് ആന്റണി നായകനാവുന്ന തമിലരസന്‍ എന്ന ചിത്രത്തിലാണ് നടന്‍ അഭിനയിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം നടന്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു ഇത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിജയ് ആന്റണിക്കൊപ്പം ഒരു പ്രധാന വേഷത്തിലാണ് ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നത്.

ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം സുരേഷ് ഗോപിയുടെതായി വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ചിന്താമണി കൊലക്കേസ്.

ജോഷി സംവിധാനം ചെയ്ത ഫാമിലി എന്റര്‍ടെയ്‌നര്‍ ലേലം എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളെല്ലാം തന്നെ അണിനിരന്നു. ലേലം പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments