ഒടുവിൽ വഴങ്ങി: നിര്‍മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ മാപ്പ് പറഞ്ഞ് ഷെയിന്‍ നിഗം: കത്തയച്ചു

83

മലയാള സിനിമ നിര്‍മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ മാപ്പ് പറഞ്ഞ് യുവനടന്‍ ഷെയിന്‍ നിഗം കത്തയച്ചു. താരസംഘടനയായ അമ്മ, ഫെഫ്ക, എന്നീ സംഘടനകള്‍ക്കാണ് ഷെയിന്‍ കത്ത് നല്‍കിയത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും ഷെയിന്‍ കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ, ഷെയ്‌നുമായി നേരിട്ട് ചർച്ചയ്ക്കില്ലെന്നു നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.