HomeNewsShortവ്യാജ സിനിമാക്കാരെ പൂട്ടാനുറച്ച് കേന്ദ്ര സർക്കാർ: ഇനി കനത്ത ശിക്ഷയും പിഴയും !

വ്യാജ സിനിമാക്കാരെ പൂട്ടാനുറച്ച് കേന്ദ്ര സർക്കാർ: ഇനി കനത്ത ശിക്ഷയും പിഴയും !

കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന പല സിനിമകളും റിലീസ് ചെയ്ത് ഓന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ തന്നെ അതിന്‍റെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ വിലസുകയാണ്. എന്നാൽ വ്യാജന്‍മാരെ പൂട്ടാന്‍ നിയമം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

നിര്‍മ്മാതാവിന്‍റെ കൃത്യമായ അനുമതിയില്ലാതെ സിനിമയുടെ പതിപ്പ് ഇറക്കുന്നവര്‍ക്ക് 3 വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും നല്‍കുന്നതാണ് ഭേദഗതി. വ്യാജന്‍മാര്‍ക്കെതിരായ നിയമം ശക്തമാക്കുമെന്ന് ഈ വര്‍ഷമാദ്യം മുംബൈയില്‍ സിനിമാ മ്യൂസിയം ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സിനിമാ മേഖലയിലുള്ള അണിയറ പ്രവര്‍ത്തകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments