HomeCinemaആ അക്കൗണ്ടുകൾ എന്റേതല്ല, സൂക്ഷിക്കുക: നിവിൻ പോളി പറയുന്നു !

ആ അക്കൗണ്ടുകൾ എന്റേതല്ല, സൂക്ഷിക്കുക: നിവിൻ പോളി പറയുന്നു !

വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ബ് ഹൗസ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പ് ആന്‍ഡ്രോയ്‍ഡില്‍ ലഭ്യമായിത്തുടങ്ങിയതിനു ശേഷമാണ് വന്‍ പ്രചാരം നേടിയത്. ഇതിന് പിന്നാലെ നിരവധി വ്യാജന്മാരും ഇതിൽ കടന്നു കൂടി. അത്തരത്തിൽ തന്റെ പേരിൽ കടന്നുകൂടിയ വ്യാജന്മാരെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് നടൻ നിവിൻ പോളി. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് നിവിൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാണുന്ന അക്കൗണ്ടുകൾ തന്റെ ഏത് അല്ല എന്നും താൻ ക്ലബ് ഹൗസിൽ അംഗമല്ല എന്നും താരം പറയുന്നു. പുതിയ ഏതെങ്കിലും സോഷ്യൽ മീഡിയയിൽ താൻ അംഗമായാൽ അക്കാര്യം ഒഫീഷ്യലായി താൻ തന്നെ എല്ലാവരെയും അറിയിക്കുമെന്നും താരം പറയുന്നു. നിവിൻ പോളിയെ കൂടാതെ ദുൽഖർ സൽമാൻ , പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളുടെ പേരിൽ ക്ലബ്ബ് ഹൗസിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ഇവർ രം​ഗത്തെത്തുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments